'പരപ്പ ആയുർവേദ ആശുപത്രിയിൽ കിടത്തി ചികിത്സ ആരംഭിക്കണം': കോൺഗ്രസ് കിനാനൂർ കരിന്തളം കമ്മാടം ബൂത്ത് സമ്മേളനം സമാപിച്ചു
പരപ്പ: കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് 176 ബൂത്ത് (കമ്മാടം) സമ്മേളനം സമാപിച്ചു.
പട്ളത്ത് വച്ച് നടന്ന യോഗത്തിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു. കുഞ്ഞികൃഷ്ണൻ കക്കാണത്ത് അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് രാജു കട്ടക്കയം സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ബി.പി.പ്രദീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. കണ്ണൻ പി സ്വാഗതവും റജീന നന്ദിയും അറിയിച്ചു. യോഗത്തിൽ വച്ച് ബൂത്ത് പരിധിയിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു. സി.പി.എം. വിട്ട് കോൺഗ്രസിലേക്ക് വന്ന കൈക്കളനെ രാജു കട്ടക്കയം പാർട്ടിയിലേക്ക് സ്വീകരിച്ചു. പരപ്പ ആയുർവേദ ആശുപത്രി കിടത്തി ചികിത്സിക്കുന്ന ആശുപത്രിയായി ഉയർത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
പുതിയ ഭാരവാഹികളായി കുഞ്ഞികൃഷ്ണൻ കക്കാണത്ത് പ്രസിഡണ്ട്, കണ്ണൻ.പി സെക്രട്ടറി, ലാഹിർ ട്രഷറർ എന്നിവരെ തെരഞ്ഞടുത്തു.
No comments