Breaking News

'സെക്കന്ററി, ഹയർസെക്കന്ററി വിദ്യാർത്ഥികൾക്ക് പാഠപുസ്തകം സൗജന്യമാക്കുക': കെ.എസ്.ടി.എ ചായ്യോം ബ്രാഞ്ച് സമ്മേളനം സമാപിച്ചു


ചായ്യോം : ഒന്നാം ക്ലാസുമുതൽ എട്ടാം ക്ലാസുവരെ എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ പാഠപുസ്തകം നൽകുന്ന പോലെ സെക്കന്ററി ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കും പാഠപുസ്തകങ്ങൾ സൗജന്യമായി നൽകണമെന്ന് കെ എസ് ടി എ ചായ്യോം ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനത്തിൽ ബ്രാഞ്ച് പ്രസിഡന്റ് സുജിത്ത് കെ പതാക ഉയർത്തി. ജില്ലാ പ്രസിഡന്റ് എ ആർ വിജയകുമാർ ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ സെക്രട്ടറി എം ബിജു സംഘടനാ റിപ്പോർട്ടും സുകുമാരൻ പി വി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ടി വിഷ്ണുനമ്പൂതിരി , കെ വി നാരായണൻ , ടി വി രാജൻ , ദീപേഷ് കുമാർ , സി പി സുരേഷ് , അച്യുതൻ കെ.പി , കരുണാകരൻ കെ വി എന്നിവർ സംസാരിച്ചു . സുജിത്ത് കെ അധ്യക്ഷത വഹിച്ച എൻ വി രാജൻ രക്തസാക്ഷി പ്രമേയവും കെ രാജൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ചർച്ചകൾക്ക് ജില്ലാ പ്രസിഡന്റ് എ ആർ വിജയകുമാർ മറുപടി നൽകി. 


പുതിയ ഭാരവാഹികൾ


പ്രസിഡന്റ് - സുനിൽ പി വി

സെക്രട്ടറി - സുകുമാരൻ എം വി 

ട്രഷറർ - സുജിത്ത്

No comments