Breaking News

ചീമേനിയിൽ ചുമട്ട് തൊഴിലാളിയെ വാഹനത്തിൽ കയറ്റി വധിക്കാൻ ശ്രമം; സ്റ്റീൽ വ്യാപാരിയെ പോലീസ് അറസ്റ്റ് ചെയ്തു


ചീമേനി: സ്റ്റീൽ വ്യാപാര സ്ഥാപനത്തിൽ അനധികൃത തൊഴിലാളികളെ ഉപയോഗിച്ച് കയറ്റിറക്ക് നടത്തുന്നത് മൂലം തൊഴിൽ നിഷേധിക്കപ്പെട്ടത് അന്വേഷിക്കാനെത്തിയ ചുമട്ട് തൊഴിലാളിയെ വാഹനത്തിൽ കയറ്റി വധിക്കാൻ ശ്രമം. ടൗണിലെ ചുമട്ട്തൊഴിലാളി പിലാന്തോളിയിലെ കെ രാജേഷിനെ(40)യാണ് സ്ഥാപന ഉടമ മിനിലോറിയിൽ പിടിച്ച് കയറ്റി ടൗണിലൂടെ ഓടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. പോർക്കലി സ്റ്റീൽസ് എന്ന സ്ഥാപനത്തിന്റെ ഉടമ മോഹൻലാലാണ് ചീമേനി ടൗണിലൂടെ വാഹനത്തിൽ കയറ്റികൊണ്ടുപോയി വധിക്കാൻ ശ്രമിച്ചത്. ആശുപത്രിയിൽ ചികിത്സ തേടിയ ചുമട്ട്തൊഴിലാളി രാജേഷ് സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് മോചിതനായിട്ടില്ല. തൊഴിലാളിയെ വാഹനത്തിൽ കയറ്റി വധിക്കാൻ ശ്രമിച്ച സംഭവത്തിൽ പോർക്കലി സ്റ്റീൽസ് ഉടമ മോഹൻലാലിനെ (48) ചീമേനി പോലീസ് അറസ്റ്റ് ചെയ്തു.

No comments