Breaking News

ഇന്ധനവില വർദ്ധനവ്: ചിറ്റാരിക്കാലിൽ വണ്ടി തള്ളി പ്രതിഷേധിച്ച് തോമാപുരം കത്തോലിക്ക കോൺഗ്രസ്


ചിറ്റാരിക്കൽ : ഏ കെ സി സി  തോമാപുരം മേഖലയുടെ ആഭിമുഖ്യത്തിൽ കുതിച്ചുയരുന്ന ഇന്ധനവിലയും പാചകവാതക വിലവർധനയും പിൻവലിക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട്  ബൈക്കുകൾ തള്ളി ചിറ്റാരിക്കാലിൽ  പ്രതിഷേധിച്ചു. ഇന്ധന വിലയും,  പാചകവാതക വിലയും  വർദ്ധിക്കുന്നതുകൊണ്ട് സാധാരണക്കാരായ ജനങ്ങൾക്ക് വളരെയേറെ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നു.  ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള  ഭൂരിഭാഗം ജനങ്ങളെ യും ദുരിതത്തിൽ ആക്കുന്നു. വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഇന്ധനവില മൂലം ഓട്ടോ-ടാക്സി തൊഴിലാളികളുടെ ജീവിതങ്ങൾ ദുരിത കയതിലാണ്, കൂടാതെ കാട് വയ്ക്കുന്ന മെഷീൻ ഉപയോഗിക്കുന്ന ദിവസ തൊഴിലാളികൾ, മെഷിൻ ഉപയോഗിച്ച്  മരം മുറിക്കുന്നവർ. തുടങ്ങി ദിവസ വേതന കൂലിപണിക്കാർ വിദ്യാഭ്യാ സ്ഥാപനങ്ങൾ തുറന്നതോടുകൂടി മക്കളുടെ വിദ്യാഭ്യാസ ചെലവിനായിനെട്ടോട്ടമോടുകയാണ് .  ഇന്ധനവില കൂടുന്നതനുസരിച്ച് ആവശ്യ സാധനങ്ങളുടെ വിലയും കൂടുന്നതുകൊണ്ട് സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹം ആവുകയാണ്. പാചകവാതകത്തിന് വില വർദ്ധിക്കുന്നതും സാധാരണജനങ്ങളെ  അതിരൂക്ഷമായി ബാധിച്ചിരിക്കുന്നു, പല അമ്മമാരുടെയും കണ്ണുനീർ തുള്ളികൾ അടുപ്പിലും ചാരത്തിലും വീഴുന്ന സാഹച്ചര്യമാണ് ഈ വില വർദ്ധനവിലൂടെ സംജാതമായിരിക്കുന്നത്  എന്ന് പ്രസിണ്ടന്റ് ഷിജിത്ത് കുഴുവേലിൽ പ്രമേയത്തിലുടെ അഭിപ്രായപ്പെട്ടു. മഹാമാരിയുടെയും , പ്രകൃതി ക്ഷോഭങ്ങളുടെയും നടുവിൽ അതിജീവനത്തിനായി ശ്രമിക്കുന്ന സാധാരണജനങ്ങളെ, ദുരിതത്തിൽ ആകാതെ, അവരുടെ ഉന്നമനത്തിനായി  ആവശ്യ സാധനങ്ങളുടെ വില കുറയ്ക്കുകയും  പെട്രോളിന്റെയും ഡീസലിന്റെയും വില ജി എസ് റ്റി  ൽ ഉൾപ്പെടുത്താൻ സർക്കാരുകൾ തയാറാകണം . കേന്ദ്ര സർക്കാർ  നികുതി കുറച്ചിട്ടും, മുടന്തൻ  ന്യായങ്ങൾ നിരത്തുന്ന സംസ്ഥാന സർക്കാരും ഉടനടി ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന നികുതി പിരിവിൽ നിന്ന് പിൻമാറാൻ തയ്യാറാകണമെന്ന് പ്രതിഷേധ യോഗം ആവശ്യപ്പെട്ടു.  മേഖല പ്രസിണ്ടന്റ് ഷിജിത്ത് കുഴുവേലിൽ,  ഡയറക്ടർ  ഫാ. സെബാസ്റ്റ്യൻ തൊട്ടിൽ, സെക്രട്ടറി ഷാജു പടിഞ്ഞാറോട്ട് , തങ്കച്ചൻ തേക്കുകാട്ടിൽ, പ്രശാന്ത് പാറേക്കുടിയിൽ , ത്രേസ്യാമ്മ ജോസഫ് , മോളി ബെന്നി കുന്നിപ്പറമ്പിൽ  എന്നിവർ പ്രസംഗിച്ചു.

No comments