Breaking News

എം.ജി സർവ്വകലാശാലയിലെ ജാതി വിവേചനത്തിനെതിരെ മരണം വരെ നിരാഹാരമിരിക്കുന്ന ദീപ പി.മോഹനന് ഐക്യദാർഢ്യവുമായി കെ.പി.ജെ.എസ്: പ്രൊ.നന്ദകുമാർ കളരിക്കലിന്റെ കോലം കത്തിച്ച് കാസർകോട് പ്രതിഷേധം


കാസർകോട്: എം.ജി. യൂണിവേഴ്സിറ്റിയിലെ ജാതി  വിവേചനത്തിനെതിരെ മരണം വരെ നിരാഹാരമിരിക്കുന്ന ദീപ  പി. മോഹനനു കേരളാ സ്റ്റേറ്റ് പട്ടിക ജന സമാജം ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രൊഫസർ നന്ദകുമാർ കളരിക്കലിന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു.  കാസറഗോഡ് ഗവണ്മെന്റ് കോളേജിന് മുന്നിൽ നിന്ന് ആരംഭിച്ചപ്രകടനം കലക്ടറേറ്റിന് മുന്നിൽ അവസാനിച്ചു. ജില്ലാ സെക്രട്ടറി മധു കെ.എം  സ്വാഗതം പറഞ്ഞു. ജില്ലാ ജോയിൻ സെക്രട്ടറി  പവിത്രൻ കെ.ആർ അധ്യക്ഷതയിൽ യുത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ്‌ രാജീവൻ എം.കെ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ  പുഷ്പ എം. ആർ , രാജേഷ് മഞ്ഞളംബര,രാധാമണി അവുളക്കോട്, സുരേഷ് കാവുന്തല, കരുണാകരൻ, ഹരികൃഷ്ണൻ,ശ്രീനാഥ്  എന്നിവർ സംസാരിച്ചു.

No comments