കാർഷികാനുഭവങ്ങൾ പങ്കുവച്ചും ആദരിച്ചും എണ്ണപ്പാറയിൽ 'മണ്ണിൻ്റെ കാവലാൾ' കർഷക കൂട്ടായ്മ സംഗമം
എണ്ണപ്പാറ: കാർഷിക- നാട്ടറിവുമേഖലകളിൽ സജീവ സാന്നിധ്യമായ മണ്ണിന്റെ കാവലാൾ കൂട്ടായ്മ സംഗമവും ആദരവും നടത്തി. എണ്ണപ്പാറയിലെ രാജേഷ് മാഷുടെ കൃഷിയിടത്തിൽ നടന്ന ഒത്തുചേരലിൽ കാഞ്ഞങ്ങാട് റബ്ബേർസ് ഡയറക്ടറും പ്രമുഖ കർഷകനുമായ വി.പി.ദിവാകരൻ നമ്പ്യാർ, കെ.ടി.ഗിൽറോയ്, ജോസ് തുരുത്തേൽ, ടോമി, ഹരീഷ്, നാസർ പാറപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. മികച്ച നെൽകർഷക യമുന, കാർഷിക മേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച രവീന്ദ്രൻ കൊടക്കാട്, സെബാസ്റ്റ്യൻ എന്നിവരെ ആദരിച്ചു. ജൈവകർഷകരുടെ ഉറ്റ ചങ്ങാതിയെന്ന് അറിയപ്പെടുന്ന ദീപകുമാർ വെളമ്പാത്തിനു സ്നേഹോപഹാരം നൽകി. കർഷക മുഖാമുഖം , വിത്തു-തൈ കൈമാറ്റം എന്നിവയും ഉണ്ടായിരുന്നു
No comments