Breaking News

ബി.ജെ.പി വെസ്റ്റ്എളേരി പഞ്ചായത്ത് കമ്മിറ്റി, കുന്നുംകൈ പാർത്ഥസാരഥി- സംഘമിത്ര സ്വയംസഹായ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു


കുന്നുംകൈ : ബി.ജെ.പി വെസ്റ്റ്എളേരി പഞ്ചായത്ത് കമ്മിറ്റിയുടെയും, കുന്നുംകൈ പാർത്ഥസാരഥി- സംഘമിത്ര സ്വയംസഹായ സംഘങ്ങളുടെയും സംയുക്ത അഭിമുഖ്യത്തിൽ പ്രധാനമന്ത്രിയുടെ എല്ലാവർക്കും സൗജന്യ വാക്സിൻ എന്ന ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ വേണ്ടി പ്രയത്നിക്കുന്ന ഡോക്ടർമാരെയും നഴ്സുമാരെയും ആരോഗ്യ പ്രവർത്തകരെയും അനുമോദിച്ചു. മൗക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്ന പരിപാടി ബി.ജെ.പി വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് കമ്മാടം സ്വാഗതവും, മധു പാലാന്തടം അദ്ധ്യക്ഷതയും വഹിച്ചു. ബി.ജെ.പി തൃക്കരിപ്പൂർ മണ്ഡലം പ്രസിഡൻറ് സി.വി സുരേഷ് ഉദ്ഘാടനം ചെയ്തു. ജനറൽ സെകട്ടറി എ.കെ ചന്ദ്രൻ ആശംസ അർപിച്ച് സംസാരിച്ചു. സംഘം ഭാരവാഹികളായ അനിൽ ,ഭാസ്ക്കരൻ, പ്രദീപൻ ,പ്രശാന്ത്, സുരേഷ് എന്നിവർ സംബന്ധിച്ചു.









No comments