Breaking News

വൈസ്മെനും വോയിസ് ഓഫ് ചിറ്റാരിക്കാലും കൈകോർത്ത് ചിറ്റാരിക്കാലിൽ നഗരസൗന്ദര്യവൽക്കരം: 'കളർഫുൾ ചിറ്റാരിക്കാൽ' പദ്ധതിക്ക് തുടക്കമായി..


ചിറ്റാരിക്കാൽ: വൈസ്മെൻ ഇന്റർനാഷണൽ ചിറ്റാരിക്കാലിന്റെയും വോയിസ് ഓഫ് ചിറ്റാരിക്കാൽ വാട്സ്ആപ്പ് ഗ്രൂപ്പിന്റെയും ആഭിമുഖ്യത്തിൽ ചിറ്റാരിക്കാൽ ടൗണിലെ ഇരുവശത്തും പൂച്ചെടികൾ വെക്കുന്ന 'കളർഫുൾ ചിറ്റാരിക്കാൽ' പരിപാടിക്ക് തുടക്കമായി. ചിറ്റാരിക്കാൽ ടൗൺ മാലിന്യമുക്തവും ടൗണിലേക്ക് കടന്നുവരുന്നവർക്ക് ദൃശ്യഭംഗി തോന്നിപ്പിക്കും വിധം ടൗണിലെ ഇരുവശത്തുമുള്ള പാതയോരങ്ങളിൽ നിശ്ചിത അകലത്തിൽ പൂച്ചട്ടികൾ വെക്കുക എന്നതാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യം.

വൈസ്മെൻ ഇന്റർനാഷണൽ ഡി.ജി ജോർജ്ജുകുട്ടി കരിമഠം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പന്തമാക്കൽ ഉദ്ഘാടനം നിർവഹിച്ചു. വരുംനാളുകളിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചിറ്റാരിക്കാൽ ടൗണിൽ ഇരുവശത്തുമായി ആയിരത്തോളം പൂചട്ടികൾ വെക്കുകയും അത് പരിപാലിക്കാനുമായി പുതിയ സംരംഭവുമായി മുന്നോട്ടു വരുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പന്തമാക്കൽ അറിയിച്ചു. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് ജോസഫ് മുത്തോലിൽ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസ് കുത്തിയതോട്ടിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി ചിറ്റാരിക്കാൽ യൂണിറ്റ് പ്രസിഡന്റ് മുരളീധരൻ, വൈസ് മെൻ ഇന്റർനാഷണൽ ചിറ്റാരിക്കാൽ പ്രസിണ്ടന്റ് ഷിജിത്ത് കുഴുവേലിൽ, വോയിസ് ഓഫ് ചിറ്റാരിക്കാൽ വാട്സ്ആപ്പ് ഗ്രൂപ്പ്‌ അഡ്മിൻ സോണി പൊടിമറ്റത്തിൽ, സെലക്ട് ഇടക്കരോട്ട്,റോഷൻ എഴുത്തുപുരയിൽ, വൈസ് നിവാസ് ചിറ്റാരിക്കാൽ ഡയറക്ടർമാരായ വിൻസെന്റ് ഇലുവത്തുങ്കൽ, ഷാജി ചെരിയൻകുന്നേൽ, എൻ.ടി. സെബാസ്റ്റ്യൻ നടുവിലേക്കുറ്റ് , ഉല്ലാസ് പുളിമൂട്ടിൽ, മനു ആക്കാട്ട് , ജിയോ ചെറിയ മൈലാടിയിൽഎന്നിവർ ആശംസകൾ അറിയിച്ച്‌ സംസാരിച്ചു. 


തുടർന്ന് വോയിസ്‌ ഓഫ് ചിറ്റാരിക്കാൽ വാട്സ്ആപ്പ് ഗ്രൂപ്പ്‌ അംഗങ്ങളും, വൈസ്മെൻ ഇന്റർനാഷണൽ ചിറ്റാരിക്കാൽ യൂണിറ്റ് അംഗങ്ങളും, ചിറ്റാരിക്കാൽ ടൗണിലെ ചുമട്ടുതൊഴിലാളിലാലും, നാട്ടുകാരുടെയും നേതൃത്വത്തിൽ ടൗണിൽ ഇരുവശത്തുമായി ചെടിച്ചട്ടികൾ സ്ഥാപിച്ചു.

No comments