Breaking News

വർഗ്ഗീയതക്കെതിരെ DYFI മാലോം മേഖലകമ്മിറ്റി കൊന്നക്കാട് സെക്കുലർ യൂത്ത്ഫെസ്റ്റ് സംഘടിപ്പിച്ചു

മാലോം: വർഗ്ഗീയതക്കെതിരെ ഡിവൈഎഫ്ഐ മാലോം മേഖലകമ്മിറ്റി നേതൃത്വത്തിൽ കൊന്നക്കാട് വച്ച് സെക്കുലർ യൂത്ത്ഫെസ്റ്റ് സംഘടിപ്പിച്ചു പരിപാടി ബ്ലോക്ക്‌ കമ്മിറ്റി അംഗം ഉണ്ണികൃഷ്ണൻ ഉത്ഘാടനം ചെയ്തു.

മേഖല സെക്രട്ടറി ശ്രീജിത്ത്‌  കൊന്നക്കാട് സ്വാഗതവും, മേഖല പ്രസിഡന്റ് സജിൻരാജ് അധ്യക്ഷനുമായി.  SFI എളേരി ഏരിയ പ്രസിഡന്റ് ജിഷ്ണു ആശംസപ്രസംഗം നടത്തി, മേഖല കമ്മിറ്റി അംഗങ്ങളായ രാജേഷ് മണിയറ,മിഥുൻ, സനീഷ്, സീത ലക്ഷ്മി, രഞ്ജിത്ത് എന്നിവർ സംസാരിച്ചു,

മേഖല കമ്മിറ്റി അംഗം മനോജ്‌ പടയംകല്ല് നന്ദിയും പറഞ്ഞു.

കൂടാതെ വിവിധ കലാപരിപാടിയോടെ സെക്കുലർ യൂത്ത് ഫെസ്റ്റ് അവസാനിച്ചു.

No comments