Breaking News

നവീകരണ പ്രവർത്തിക്കിടെ ചിറ്റാരിക്കാല്‍ റോഡില്‍ കുന്നുംകൈ പാലത്തിനു സമീപം റോഡ് ഇടിഞ്ഞു മണിക്കൂറുകളോളം ഗതാഗത തടസം



കുന്നുംകൈ: നവീകരണ പ്രവര്‍ത്തിക്കിടെ ചിറ്റാരിക്കല്‍ കുന്നുംകൈ റോഡില്‍ കുന്നുംകൈ പാലത്തിനു സമീപത്തെ  പകുതിയോളം റോഡു ഇടിഞ്ഞു വീണു. കഴിഞ്ഞ ദിവസം  ഇതിന്റെ സമീപത്തായി പഴയ കോണ്‍ക്രീറ്റ്  പാര്‍ശ്വഭിത്തി പൊളിച്ചതിന്റെ  ഭാഗമായാണ് റോഡിന്റെ പകുതി ഭാഗം ഇടിഞ്ഞു വീണത്. മുമ്പ് പാലത്തിനായി ഏറ്റെടുത്ത സമീപ റോഡിനായി ഇരു വശങ്ങളിലും കോണ്‍ക്രീറ്റ് പാര്‍ശ്വഭിത്തി സ്ഥാപിച്ചിരുന്നു. ഇത് വര്‍ഷങ്ങളായി ചെരിഞ്ഞ  നിലയിലായിരുന്നു. നവീകരണത്തിന്റെ ഭാഗമായി  വീതി കൂട്ടേണ്ട ആവശ്യത്തിനായാണ് ചെരിഞ്ഞ കോണ്ക്രീറ്റ് ഭിത്തി പൊളിച്ചു നീക്കിയത്. ഇതിന്റെ അവസാന ഭാഗം കൂടി പൊളിച്ചതോടെയാണ്  റോഡിന്റെ സമീപത്തെ മണ്ണ്  പകുതിയോളം ഇടിഞ്ഞു വീണത്. ഇരുപതോളം മീറ്റര്‍ നീളത്തിലുള്ള റോഡിന്റെ ഒരു ഭാഗമാണ് നിലം പൊത്തിയത്. സമീപത്തായി ഹൈ ടെന്‍ഷന്‍ വൈദ്യുതി  തൂണുകള്‍ ഉണ്ടായെങ്കിലും തലനാരിഴക്കാണ്  വന്‍  അപകടം ഒഴിവായത്. ഇത് കാരണം മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. അശാസ്ത്രീയ നിര്‍മ്മാണവും വേണ്ടത്ര മുൻകരുതലും  ഇല്ലാതെയാണ് റോഡു നിര്‍മ്മാണം നടക്കുന്നത്

No comments