Breaking News

'സുരക്ഷ ജീവനക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുക': സെക്യൂരിറ്റി&ഹൗസ് കീപ്പിംഗ് വർക്കേഴ്സ് യൂണിയൻ (CITU) പനത്തടി ഏരിയാ കമ്മിറ്റി യോഗം സമാപിച്ചു

രാജപുരം: സഹകരണ-സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും രാപ്പകൽ ഭേദമന്യേ ജോലി ചെയ്യുന്ന തൊഴിലാളികൾ നേരിടുന്ന കടുത്ത അവഗണന അവസാനിപ്പിക്കണമെന്നുംനിയമനുസൃത വേതനവും ആനുകൂല്യങ്ങളും ഉറപ്പ് വരുത്തണമെന്നും ഏജൻസിക്കളുടെയും, മാനേജ്‌മെന്റിന്റെയും ചൂഷണം അവസാനിപ്പിക്കണം എന്നും, സ്വകാര്യ ഏജൻസികളുടെ പ്രവർത്തനം നിയമനുസൃതമാണെന്ന് പരിശോധിക്കണമെന്നും കാസറഗോഡ് ജില്ലാ സെക്യൂരിറ്റി ആൻഡ് ഹൌസ് കീപ്പിംഗ് വർക്കേഴ്സ് യൂണിയൻ (CITU)പനത്തടി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.

യോഗത്തിൽ യൂണിയൻ ജില്ലാ സെക്രട്ടറി നാരായണൻ തെരുവത്ത്, ജില്ലാപ്രസിഡന്റ് സുഗജൻ. കെ, ജില്ലാ എക്സി :അംഗം വിജയകുമാർ എന്നിവർ സംസാരിച്ചു. സി. പവിത്രൻ സ്വാഗതവും എം. അനീഷ്‌കുമാർ ആധ്യക്ഷതയും വഹിച്ചു.

No comments