Breaking News

സിപിഐഎം പനത്തടി ഏരിയാ സമ്മേളനത്തിന് മുന്നോടിയായി ഒടയഞ്ചാലിൽ 'സ്മൃതിവർണ്ണങ്ങൾ' ചിത്രകാരസംഗമം നടത്തി


ഒടയഞ്ചാൽ: നവംബർ 24, 25 തീയ്യതികളിൽ ചുള്ളിക്കര മേരിമാതാ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന സിപിഐഎം പനത്തടി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി ഒടയഞ്ചാലിൽ വെച്ച് 'സ്മൃതിവർണ്ണങ്ങൾ' ചിത്രകാരസംഗമം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടിയേറ്റ് അംഗം  വി.കെ രാജൻ ചിത്രം വരച്ച് ഉൽഘാടനം ചെയ്തു. കോടോം ലോക്കൽ സെക്രട്ടറി കെ.വി കേളു അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം ഒക്ലാവ് കൃഷ്ണൻ,പനത്തടി ഏരിയകമ്മിറ്റി അംഗം ഷാലു മാത്യു എന്നിവർ സംസാരിച്ചു. ബേളൂർ ലോക്കൽ സെക്രട്ടറി എച്ച്. നാഗേഷ് സ്വാഗതം പറഞ്ഞു.

പനത്തടി ഏരിയ സമ്മേളനം സി എച്ച് കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്യും.

No comments