Breaking News

ലോക പ്രമേഹ ദിനത്തിൽ കോടോംബേളൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് ബി.പി അപ്പാരറ്റസ് സംഭാവന നൽകി മലബാർ മൾട്ടിസ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി


ഒടയംചാൽ: ലോക പ്രമേഹദിനത്തിൽ കോടോം ബേളൂർ ഫാമിലി ഹെൽത്ത് സെൻ്ററിന് മലബാർ മൾട്ടിസ് സ്റ്റേറ്റ് ആഗ്രോ കോ- ഓപ്പറേറ്റീവ് സൊസൈറ്റി ബി.പി അപ്പാരറ്റസ് ഉപകരണങ്ങൾ നൽകി. കുടുംബാരോഗ്യ കേന്ദ്രം എണ്ണപ്പാറയുടേയും യുവശക്തി വായനശാലയുടേയും ആഭിമുഖ്യത്തിൽ നടത്തിയ ജീവിതശൈലീരോഗനിർണയ ക്യാമ്പിൽ വെച്ചാണ് ഉപകരണങ്ങൾ സംഭാവന ചെയ്തത്. കാസർഗോഡ് ജില്ലാ ആശുപത്രി ക്ലിനിക്കൽ ന്യൂട്രിഷനിസ്റ്റ് ശ്രുതി കെ. പ്രമേഹരോഗ ബോധവത്കരണ ക്ലാസ് നടത്തി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിമിഷ എം.എം., പഞ്ചായത്ത് അംഗങ്ങളായ പി.ഗോപി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ  ജയശ്രീ, യുവശക്തി ക്ലബ് പ്രസിഡൻ്റ് എ.ഗോപാലകൃഷ്ണൻ, അരവിന്ദൻ കുഞ്ഞിക്കൊച്ചി, മലബാർ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഒടയംചാൽ ശാഖ മാനേജർ ടി മനോജ് തുടങ്ങിയവർ സംസാരിച്ചു.

No comments