Breaking News

മലയോരത്തെ കാട്ടുമൃഗശല്യം: ഉദ്യോഗസ്ഥതലത്തിൽ യോഗം വിളിച്ചു ചേർക്കണമെന്ന് കൂരാംകുണ്ട് ബൂത്ത് കോൺഗ്രസ് സമ്മേളനം


വെള്ളരിക്കുണ്ട്: വർദ്ധിച്ചുവരുന്ന കാട്ടുമൃഗശല്യം ചർച്ച  ചെയ്യുന്നതിനായി പഞ്ചായത്ത് മുൻകൈയെടുത്ത് ഉദ്യോഗസ്ഥതലത്തിൽ യോഗം വിളിച്ചു ചേർക്കണമെന്ന് 182 കൂരാംകുണ്ട് ബൂത്ത് കോൺഗ്രസ് സമ്മേളനം ആവശ്യപ്പെട്ടു. പ്ലാച്ചിക്കര, കിനാനൂർ ഫോറസ്റ്റ് സമീപത്തുള്ള കൂരാംകുണ്ട്, കാരാട്ട്, ബിരിക്കുളം, കോളംകുളം വാർഡുകളിൽ കാട്ടുമൃഗം  ശല്യം രൂക്ഷമാണ്  നിരവധിതവണ ഗ്രാമസഭകൾ മുഖേന ആവശ്യപ്പെട്ടിട്ടും യോഗം വിളിച്ചു ചേർക്കാത്തതിൽ ഉൽക്കണ്ഠ രേഖപ്പെടുത്തി.


കായിക അധ്യാപന രംഗത്ത് മികവ് തെളിയിച്ച  രാജേഷ് ആവുളക്കോട്, നാടൻ പാട്ട്, ചിത്രരചന എന്നീ വിഭാഗത്തിൽ സംസ്ഥാനതല സമ്മാനാർഹനായ മിഥുൻ ദാസ്, പന്ത്രണ്ടോളം പഴയകാല കോൺഗ്രസ് പ്രവർത്തകർ, ഒമ്പതോളം എസ്.എസ്.എൽ.സി, പ്ലസ്ടു ഉന്നതവിജയികൾ എന്നിവരെ യോഗം ആദരിച്ചു.

 90 വയസ്സുകാരിയായ കാരിച്ചിയമ്മ പതാക ഉയർത്തി റോയിച്ചൻ നരിക്കുഴി അധ്യക്ഷത വഹിച്ചു യോഗം കെപിസിസി സെക്രട്ടറി എം അസിനാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കോൺഗ്രസ് നിർവാഹകസമിതി അംഗം സി വി ഭാവനൻ, കാഞ്ഞങ്ങാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് ബാബു കോഹിനൂർ, ജോസ് പനക്കാതോട്ടം, ബാബു ചെമ്പേന, സിൽവി ജോസഫ്, എംസി രാമചന്ദ്രൻ, സി വി ബാലകൃഷ്ണൻ,ബേബി കിഴക്കുംകര, ബേബി വെള്ളംകുന്നേൽ, വിജി കിഴക്കുംകര, സണ്ണി വടക്കേമുറി, ബേബി കൈതകുളം, ബെന്നി പ്ലാമൂട്ടിൽ എന്നിവർ പ്രസംഗിച്ചു

No comments