Breaking News

ദീപപ്രഭയിൽ തിളങ്ങി പരപ്പ തളീക്ഷേത്രത്തിലും ഭജനമന്ദിരത്തിലും ദീപാവലി ആഘോഷം നടന്നു


പരപ്പ: മാതൃസമിതിയുടെ നേതൃത്വത്തിൽ പരപ്പ ശ്രീ തളീക്ഷേത്രത്തിൽ ദീപാവലി ദിവസം വൈകുന്നേരം ക്ഷേത്രമുറ്റത്ത് പാലക്കൊമ്പിൽ ദീപങ്ങളാൽ അലങ്കരിച്ചും കൽവിളക്കിൽ ദീപങ്ങൾ തെളിയിച്ചും ദീപാവലി ആഘോഷിച്ചു. മാതൃസമിതി പ്രവർത്തകരായ ശോഭന കാനത്തിൽ, കോമളവല്ലി ടീച്ചർ, രാജമ്മ, പുഷ്പ, ത്രിവേണി ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് ഭജനയും നടന്നു.

പരപ്പ ഭജന മന്ദിരത്തിൽ നടന്ന ദീപാവലി ആഘോഷത്തിന് സുരേന്ദ്രൻ ഗുരുസ്വാമി, സതീശൻ പ്ലാച്ചിക്കല്ല്, റിജിത്ത്, യദുരാജ്, ഹരികൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി

No comments