Breaking News

ഐഐഐസി സ്പോട്ട് അഡ്മിഷന് കാസർഗോഡ് ജില്ലക്കാർക്കും അവസരം



കാസർകോട്: കേരളസർക്കാർ തൊഴിൽവകുപ്പിനുകീഴിൽ കൊല്ലം ജില്ലയിലെ ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്‌ഷനിലെ തൊഴിൽനൈപുണ്യ പരിശീലനപരിപാടികളിൽ ചേരാൻ കാസർകോടുകാർക്ക് അവസരം ഒരുക്കുന്നു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് എസ്.ജി.എസ്.വൈ. ഹാളിൽ ഞായറാഴ്ച (07/11/2021) സ്പോട്ട് അഡ്മിഷൻ നടക്കും.


പാലാരിവട്ടം പാലം  റെക്കോർഡ് വേഗത്തിൽ പുനർനിർമ്മിക്കുകയും കേന്ദ്രസർക്കാരിന്റെ ഭാരത്‌മാല പദ്ധതിയിൽ തലപ്പാടി – ചെങ്കള റീച്ചിന്റെ കരാർ നേടുകയും ചെയ്ത സംസ്ഥാനത്തെ ഏറ്റവും വലിയ നിർമ്മാനസ്ഥാപനമായ  ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഐഐഐസി ഏറ്റെടുത്തു നടത്തുന്നത്. നിർമാണരംഗത്ത് തൊണ്ണൂറ്റിയാറു വർഷത്തെ പരിചയസമ്പത്തും അത്യാധുനിക നിർമ്മാണസങ്കേതങ്ങളും വിദഗ്ദ്ധരുമുള്ള സൊസൈറ്റിയാണ് പ്രായോഗികപരിശീലനം ഒരുക്കുന്നത് എന്നത് പഠിതാക്കൾക്കു മുതൽക്കൂട്ടാണ്.


അഞ്ചാം ക്ലാസ്സു മുതൽ എൻജിനീയറിങ് വരെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രവേശനം ആഗ്രഹിക്കുന്നവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡോ വിലാസവും തിരിച്ചറിയലും സാക്ഷ്യപ്പെടുത്തുന്ന അംഗീകൃത രേഖയോ, അഞ്ഞൂറു രൂപ എന്നിവയുമായി രാവിലെ 10 മണിക്ക് എത്തിച്ചേരണം. വൈകിട്ട് 3 .30 വരെയാണ് സ്പോട്ട് അഡ്മിഷൻ.


കോഴ്സുകളും ബ്രായ്ക്കറ്റിൽ അടിസ്ഥാനയോഗ്യതയും ചുവടെ:


മൂന്നുമാസ ടെക്‌നിഷ്യൻ കോഴ്സുകൾ: പ്ലംബർ ജനറൽ ലെവൽ 4 (പത്താം ക്ലാസ്സ്‌ ), അസിസ്റ്റന്റ് ഇലക്ട്രിഷ്യൻ ലെവൽ 3 (പത്താം ക്ലാസ്സ്‌), കൺസ്ട്രക്‌ഷൻ ഫീൽഡ് ലബോറട്ടറി ടെക്‌നിഷ്യൻ ലെവൽ 4 (പത്താം ക്ലാസ്സ്‌), കൺസ്ട്രക്‌ഷൻ പെയിന്റർ ആൻഡ് ഡെക്കറേറ്റർ ലെവൽ 3 (അഞ്ചാം ക്ലാസ്സ്‌), ബാർ ബെൻഡർ ആൻഡ് സ്റ്റീൽ ഫിക്സർ (അഞ്ചാം ക്ലാസ്സ്‌), അസിസ്റ്റന്റ് സർവേയർ (അഞ്ചാം ക്ലാസ്സ്‌),


ആറുമാസ സൂപ്പർവൈസറി  കോഴ്സുകൾ: ക്വാളിറ്റി ടെക്‌നിഷ്യൻ (ഡിപ്ലോമ സിവിൽ), പ്ലംബർ ഫോർമാൻ ലെവൽ 5 (പ്ലസ് ടു),  അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ജിഐഎസ്/ജിപിഎസ് (സയൻസ് ബിരുദം, ബി എ ജോഗ്രഫി, ബി.ടെക് സിവിൽ).


ഒരുവർഷ സൂപ്പർവൈസറി  കോഴ്സുകൾ: അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്‌ (പ്ലസ് ടു).


ഒരുവർഷ മാനേജീരിയൽ കോഴ്സുകൾ: പി ജി ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് കൺസ്ട്രക്‌ഷൻ മാനേജ്‌മെന്റ്‌ (ബി ടെക് സിവിൽ /ബി ആർക്ക്), പി ജി ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൈൻ ആൻഡ് കൺസ്ട്രക്‌ഷൻ ((ബി ടെക് സിവിൽ /ബി ആർക്ക്), പി ജി ഡിപ്ലോമ ഇൻ അർബൻ പ്ലാനിങ് ഡിസൈൻ ആൻഡ് മാനേജ്‌മെന്റ്‌ (ബി ടെക് സിവിൽ /ബി ആർക്ക്),, പി ജി ഡിപ്ലോമ ഇൻ ഫെസിലിറ്റീസ് ആൻഡ് കോൺട്രാക്ട് മാനേജ്‌മെന്റ്‌ (ബിരുദം), പി ജി ഡിപ്ലോമ ഇൻ റീറ്റെയ്ൽ മാനേജ്‌മെന്റ്‌ (ബിരുദം.)


ആറുമാസ മാനേജീരിയൽ കോഴ്സുകൾ: പ്രൊഫഷണൽ എഞ്ചിനീയറിങ് സർട്ടിഫിക്കറ്റ് പ്രോഗ്രാം, സൈറ്റ് സൂപ്പർവൈസർ (ബി ടെക് സിവിൽ, ബി ആർക്ക്)


സ്പോട്ട് അഡ്മിഷൻ രജിസ്റ്റർ ചെയ്യുവാൻ ആഗ്രഹിക്കുന്നവർ  8078980000, 9188524845 നമ്പറുകളിൽ  വിളിച്ചു ബുക്ക് ചെയ്യേണ്ടതാണ് . വെബ്‌സൈറ്റ്: www.iiic.ac.in

No comments