Breaking News

ചെ​ളി​ക്കു​ള​മാ​യ ചെ​റു​പു​ഴ-​ന​ല്ലോം​പു​ഴ റോ​ഡി​ല്‍ കൃ​ഷി​യി​റ​ക്ക​ല്‍ സ​മ​ര​വു​മാ​യി കോ​ണ്‍​ഗ്ര​സ്

ചി​റ്റാ​രി​ക്കാ​ല്‍: മ​ല​യോ​ര ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യ ചെ​റു​പു​ഴ - ന​ല്ലോം​പു​ഴ റോ​ഡ് അ​ശാ​സ്ത്രീ​യ​മാ​യ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ലം ചെ​ളി​ക്കു​ള​മാ​ക്കി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ഈ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റോ​ഡി​ല്‍ തെ​ങ്ങി​ന്‍​തൈ​ക​ളും വാ​ഴ​ക​ളും വ​ച്ച്‌ കൃ​ഷി​യി​റ​ക്ക​ല്‍ സ​മ​രം ന​ട​ത്തി.


കാ​ല്‍​ന​ട​യാ​ത്ര പോ​ലും ദു​ഷ്‌​ക​ര​മാ​യ റോ​ഡി​ലൂ​ടെ​യാ​ണ് ഇ​പ്പോ​ള്‍ സ്‌​കൂ​ള്‍ കു​ട്ടി​ക​ളു​ള്‍​പ്പെ​ടെ ന​ട​ന്നു​പോ​കേ​ണ്ടി​വ​രു​ന്ന​തെ​ന്ന് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​മോ​ന്‍ ജോ​സ് ചൂ​ണ്ടി​ക്കാ​ട്ടി. വാ​ഹ​ന​ങ്ങ​ള്‍ ചെ​ളി​യി​ല്‍ താ​ഴ്ന്നു​പോ​കു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​ണ്.


ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളെ​യാ​ണ് ഇ​ത് കൂ​ടു​ത​ലാ​യി ബാ​ധി​ക്കു​ന്ന​ത്.അ​രി​യി​രു​ത്തി​യി​ല്‍ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ല്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ്കു​ട്ടി ക​രി​മ​ഠം അ​ധ്യ​ക്ഷ​ത വഹിച്ചു. ടോ​മി പ്ലാ​ച്ചേ​രി, തോ​മ​സ് മാ​ത്യു, ജോ​സ് കു​ത്തി​യ​തോ​ട്ടി​ല്‍, ഡൊ​മി​നി​ക് കോ​യി​ത്തു​രു​ത്തേ​ല്‍, സോ​ണി പൊ​ടി​മ​റ്റം, സോ​ണി കൊ​ച്ചു​മു​റി, ദി​ലീ​പ്കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

No comments