Breaking News

എണ്ണപ്പാറയിലെ നൂറു വീടുകളിൽ അടുക്കളത്തോട്ടമൊരുക്കാൻ യൂത്ത് ഫൈറ്റേഴ്സ് ക്ലബ്ബ് കൃഷി വികസന വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി


തായന്നൂർ:  കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിലെ എണ്ണപ്പാറയിൽ യൂത്ത് ഫൈറ്റേഴ്സ് ക്ലബിന്റെ പരിധിയിൽ ഉള്ള 100 കുടുംബങ്ങളിൽ അടുക്കളത്തോട്ടമൊരുക്കാൻ ക്ലബ്ബ് പ്രവർത്തകരും കൃഷിവികസന വകുപ്പും വിവിധ കുടുംബശ്രീ യൂണിറ്റുകളും കൈകോർക്കുന്നു.

  വീടുകളിൽ ജെെവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് യൂത്ത് ഫൈറ്റേഴ്സ് അടുക്കളത്തോട്ടം എന്ന പദ്ധതിയുമായി മുന്നോട്ട് വന്നത്. കൃഷിവകുപ്പ് മുഖേന നൽകുന്ന പച്ചക്കറി വിത്തുകൾ സൗജന്യമായി താത്പര്യമുള്ള കുടുംബങ്ങൾക്ക് നൽകി. കാലാവസ്ഥയ്ക്കനുസരിച്ചുള്ള കൃഷി വിദഗ്ദരുടെ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ച് അടുക്കളത്തോട്ടമൊരുക്കും. കൂടുതൽ കൃഷി ചെയ്യുന്നവർക്ക് കൃഷിഭവൻ മുഖേനയുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തുകയും ചെയ്യും.

മികച്ച രീതിയിൽ അടുക്കളത്തോട്ടമൊരുക്കുന്ന 3കുടുംബങ്ങൾക്കും കുടുംബശ്രീ യൂണിറ്റുകൾക്കും പ്രോത്സാഹന അവാർഡുകൾ നൽകും. ആവശ്യമുള്ള 3 ഇനം വിത്തുകളാണ് ആദ്യ ഘട്ടത്തിൽ നൽകുന്നത്. കൂടുതൽ വിത്തിനങ്ങൾ കുടുംബങ്ങൾക്ക് എത്തിച്ചു നൽകും. നെഹ്റു യുവകേന്ദ്രയുടേയും, സംസ്ഥാന യുവജനക്ഷേമ ബോർഡ് - ജില്ല യുവജന കേന്ദ്രത്തിന്റെയും സഹകരണത്തോടെ നടത്തിയ പരിപാടിയുടെ ഉത്ഘാടനം കോടോം ബേളൂർ കൃഷിവികസന ഓഫീസർ കെ.വി ഹരിത ഉത്ഘാടനം ചെയ്തു. രമേശൻ മലയാറ്റുകര അദ്ധ്യക്ഷനായിരുന്നു. സി.സതീശൻ , സരോജിനി , ലീല രാഘവൻ , നളിനി, സി.എം ആനന്ദൻ, കെ മനു തുടങ്ങിയവർ സംസാരിച്ചു. പ്രിയേഷ് കുമാർ സ്വാഗതവും വിജിത ശ്രീജിത് നന്ദിയും പറഞ്ഞു

No comments