ധ്യാൻ ചന്ദ് പുരസ്കാര ജേതാവ് കെ.സി. ലേഖയെ ആദരിച്ചു
പെരുമ്പടവ് ബി.വി.ജെ.എം ഹയർസെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥിനി ശ്രീമതി കെ.സി ലേഖയെ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ച അനുമോദന സമ്മേളനത്തിൽ ആദരിച്ചു. കായിക രംഗത്തെ പരമോന്നത ബഹുമതിയായ ധ്യാൻ ചന്ദ് പുരസ്കാരം കരസ്ഥമാക്കാൻ സാധിച്ചത് സ്കൂളിനും നാടിനും അഭിമാനകരമായ നേട്ടമാണെന്ന് അനുമോദന ചടങ്ങ് ഉത്ഘാനം ചെയ്തു കൊണ്ട് ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സുനിജ ബാലകൃഷ്ണൻ പറഞ്ഞു. ശ്രീമതി.കെ.സി ലേഖയെ സ്കൂൾ മാനേജർ റവ.ഡോ.മാണി മേൽവെട്ടം പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. സ്കൂളിലെ റിട്ടയേർഡ് കായികാധ്യാപകനും ലേഖയുടെ പരിശീലകനുമായ ശ്രി.സെബാസ്റ്റ്യൻ ജോൺ സാറിനെ പ്രിൻസിപ്പൽ ശ്രീ. സഖറിയാസ് അബ്രാഹം പൊന്നാടയണിയിച്ച് ആദരിച്ചു. സ്കൂൾ മാനേജർ റവ.ഡോ.മാണി മേൽവെട്ടം , ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സുനിജ ബാലകൃഷ്ണൻ , ശ്രീമതി. ജ്യോതിലക്ഷ്മി.എം.പി. ശ്രീമതി കെ.സി ലേഖ, ശ്രി.സെബാസ്റ്റ്യൻ ജോൺ എം, പ്രിൻസിപ്പൽ ശ്രീ. സഖറിയാസ് അബ്രാഹം, സിസ്റ്റർ . മേരി അഗസ്റ്റ്യൻ, ശ്രീ. ഷാബു ആന്റണി, ശ്രീമതി. ജൂലി ഷിജു എന്നിവർ പ്രസംഗിച്ചു.
No comments