Breaking News

DYFI എളേരി ബ്ലോക്ക്‌ കമ്മിറ്റി മാലോം ടൗണിൽ കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട്:  'വർഗ്ഗീയതക്കും പൊതുമേഖല വില്പനയ്ക്കുമേതിരെ സമരമാക്കുക' എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ച് ഡിവൈഎഫ്ഐ എളേരി ബ്ലോക്ക് കമ്മറ്റി നേതൃത്വത്തിൽ നാട്ടക്കൽ ടൗണിൽ നിന്നും ആരംഭിച്ച യുവജന റാലിയിൽ നൂറുകണക്കിന് യുവതി യുവാക്കൾ പങ്കെടുത്തു.

ബ്ലോക്ക്‌ പ്രസിഡന്റ് ചുമതലയുള്ള ശിവദാസ് കൊല്ലാടയുടെ അധ്യക്ഷതയിൽ നടന്ന പൊതു സമ്മേളനത്തിൽ DYFI കാസറഗോഡ് ജില്ല പ്രസിഡന്റ് പി.കെ നിഷാന്ത് ഉത്ഘാടനം ചെയ്തു. സംസാരിച്ചു.ബ്ലോക്ക്‌ സെക്രട്ടറി പി.വി അനു, ജില്ല കമ്മിറ്റി അംഗം സി.വി ഉണ്ണികൃഷ്ണൻ, സംഘടകസമിതി ചെയർമാൻ കെ.ദിനേശൻ  എന്നിവർ സംസാരിച്ചു.

DYFI മാലോം മേഖല സെക്രട്ടറി ശ്രീജിത്ത്‌ കൊന്നക്കാട് സ്വാഗതവും, മേഖല പ്രസിഡന്റ് സജിൻ രാജ് നന്ദിയും പറഞ്ഞു.

No comments