തുലാവർഷ മഴ ; കാസർകോട് ജില്ലയും സർവകാല റെക്കോർഡ് മറി കടന്നു; മറികടന്നത് 89 വർഷം മുൻപുള്ള റെക്കോർഡ്
തുലാവർഷ മഴയുടെ ലഭ്യതയിൽ കാസറഗോഡ് ജില്ലയും സർവകാല റെക്കോർഡ് മറി കടന്നു.ശരാശരി ഈ കാലയളവിൽ ഇതുവരെ ലഭിക്കേണ്ടത് 322.7 മില്ലിമീറ്റർ മഴയായിരിക്കെ ഒക്ടോബർ ഒന്നുമുതൽ നവംബർ 25 വരെ ജില്ലയിൽ 801.2മില്ലിമീറ്റർ മഴയാണ് പെയ്തുതോർന്നത്, ഇതുവരെ 148% അധികമഴ.
ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 31 വരെയുള്ള തുലാവർഷ കാലയളവിൽ ജില്ലയിൽ ശരാശരി ലഭിക്കേണ്ടത് 344.4 മില്ലിമീറ്റർ മഴയാണ്.
1901 മുതലുള്ള 121 വർഷത്തെ തുലാവർഷ മഴയുടെ കണക്കിൽ ഇതുവരെ ഏറ്റവും കൂടുതൽ തുലാവർഷ മഴ ലഭിച്ച റെക്കോർഡ് ഇനി 2021ന് സ്വന്തം.1932 ൽ രേഖപെടുത്തിയ 790.9 മില്ലിമീറ്റർ മഴയെയാണ് 2021 മറികടന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റർ 121, വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് കാസറഗോഡ് ജില്ല തുലാവർഷ സീസണിൽ 800 mm മറി കടന്നത്.
700 mm രേഖപെടുത്തിയത് മൂന്നു തവണ ( 1932,2002& 2021 ).
നേരത്തെ സംസ്ഥാന ശരാശരി മഴയും, പത്തനംതിട്ട, കൊല്ലം, ഇടുക്കി, പാലക്കാട് ജില്ലകളും തുലാവർഷ മഴയയിൽ സർവകാല റെക്കോർഡ് മറി കടന്നിരുന്നു.
No comments