വലിച്ച് നേടി കോടോത്തെ കുട്ടികൾ ദേശീയ വടംവടി മത്സരത്തിൽ മികച്ച നേട്ടം കൊയ്ത് കേരള ടീമിൻ്റെ അഭിമാനതാരങ്ങളായി മലയോരത്തിൻ്റെ ചുണക്കുട്ടികൾ
ഒടയഞ്ചാൽ: (www.malayoramflash.com) മഹാരാഷ്ട്രയിൽ നടന്ന ദേശീയ വടംവലി ചാമ്പ്യൻഷിപ്പിൽ 4 സ്വർണ്ണവുമായി മികച്ച നേട്ടം കൊയ്ത കേരള ടീമിനെ പ്രതിനിധീകരിച്ച് ഒടയഞ്ചാൽ കോടോത്ത് അംബേദ്കർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിലെ ചുണക്കുട്ടികളായ 8 കുട്ടികൾ നാടിൻ്റെ താരങ്ങളായി. അണ്ടർ 13 ബോയ്സ് വിഭാഗത്തിൽ അശ്വിൻ കൃഷ്ണ, അണ്ടർ 13 ഗേൾസ് വിഭാഗത്തിൽ അനന്യ അഭിലാഷ്, അൽക്ക ജയ്മോൻ, ശിവപ്രിയ എന്നിവരും അണ്ടർ 15 ഗേൾസ് വിഭാഗത്തിൽ അനന്യ, അതുല്യ, ശ്രീനന്ദ, അഞ്ചൽ മരിയ എന്നീ കുട്ടികളുമാണ് കോടോത്ത് സ്ക്കൂളിൽ നിന്നും കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ വടംവലി മത്സരത്തിൽ പങ്കെടുത്ത് നാടിന് അഭിമാനകരമായ നേട്ടം കൊയ്തത്. പരിശീലകനായ ശ്രീധരൻ പരപ്പ, കായികാധ്യാപകൻ കെ.ജനാർദ്ദനൻ എന്നിവരുടെ ചിട്ടയായ പരിശീലനമാണ് കുട്ടികളെ മികച്ച നേട്ടത്തിലെത്തിച്ചത്.
No comments