സംസ്ഥാന കാരംസ് ചാമ്പ്യൻഷിപ് ഡിസംബർ 3 മുതൽ 5 വരെ പടന്നക്കാട് ഗുഡ്ഷെപ്പേഡ് ചർച്ച് കമ്യൂണിറ്റി ഹാളിൽ നടക്കും സംഘാടക സമിതി രൂപീകരിച്ചു
കാഞ്ഞങ്ങാട് : ഡിസംബർ 3 മുതൽ 5 വരെ പടന്നക്കാട് ഗുഡ് ഷെപേഡ് ചർച്ച് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന സംസ്ഥാന കാരംസ് ചാമ്പ്യൻഷിപ്പിനു സംഘാടക സമിതി രൂപീകരിച്ചു.
ഇതാദ്യമായി ജില്ലയിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിന് ജില്ലാ കാരംസ് അസോസിയേഷനാണ് ആതിഥ്യമരുളുന്നത്. സംഘാടക സമിതി രൂപീകരണ യോഗം കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്‌സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. കാരംസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പ്രഫ.കെ.പി.ജയരാജൻ അധ്യക്ഷത വഹിച്ചു. പടന്നക്കാട് വാർഡ് കൗൺസിലർ ഹസീന റസാഖ് തായലക്കണ്ടി, നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി, കാഞ്ഞങ്ങാട് നഗരസഭ മുൻ കൗൺസിലർ, അബ്ദുൽറസാഖ് തായലക്കണ്ടി, കാഞ്ഞങ്ങാട് പ്രസ്‌ഫോറം പ്രസിഡന്റ് പി.പ്രവീൺ കുമാർ, കെ.വി.രാഘവൻ മാസ്റ്റർ, വൈ.എം.സി.ചന്ദ്രശേഖരൻ, ടി.സത്യൻ പടന്നക്കാട്, എ.ശബരീശൻ, കാഞ്ഞങ്ങാട് മർച്ചന്റ്‌സ് അസോസിയേഷൻ ട്രഷറർ എ.സുബൈർ, കെ.വി.ജയൻ വെള്ളിക്കോത്ത്, സി.സുകുമാരൻ മാസ്റ്റർ, കെ.നാരായണൻ ചെറുവത്തൂർ, കാരംസ് അസോസിയേഷൻ ജില്ലാ ട്രഷറർ ഗണേഷ് അരമങ്ങാനം, വൈസ് പ്രസിഡന്റ് ടി.ജെ.സന്തോഷ്, ജോയിന്റ് സെക്രട്ടറിമാരായ എം.എം.ഗംഗാധരൻ, എം.വിശ്വാസ്, മനോജ് പള്ളിക്കര എന്നിവർ പ്രസംഗിച്ചു. ജോയിന്റ് സെക്രട്ടറിമാരായ കെ.എസ്. ഹരി കുമ്പള സ്വാഗതവും കെ.വി.സുധാകരൻ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: കായികവകുപ്പു മന്ത്രി വി.അബ്ദുൽറഹ്മാൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, ഇ.ചന്ദ്രശേഖരൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണൻ, സംസ്ഥാന കാരംസ് അസോസിയേഷൻ പ്രസിഡന്റ് പി.എസ്.മനേക്ഷ് (രക്ഷാ), കെ.വി.സുജാത (ചെയ), പി.പി.മുഹമ്മദ് റാഫി (വർക്കിങ് ചെയ), വി.സുകുമാരൻ, എം.അസിനാർ, അഡ്വ.പി.കെ.ചന്ദ്രശേഖരൻ, എം.ബൽരാജ്, ഐശ്വര്യ കുമാരൻ, അബ്ദുൽറസാഖ് തായിലക്കണ്ടി, സി.യൂസഫ് ഹാജി, രാഘവൻ വെളുത്തോളി സി.കെ.ബാബുരാജ്, മുത്തലീബ്, കെ.വി.രാഘവൻ മാസ്റ്റർ (വൈസ് ചെയ), ശ്യാംബാബു വെള്ളിക്കോത്ത് (ജന.കൺ), ടി.ജെ.സന്തോഷ് (ഓർഗനൈസിങ് സെക്ര), കെ.എസ്.ഹരി കുമ്പള, കെ.വി.സുധാകരൻ, വി.വി.രാജേഷ് കൃഷ്ണ, വിശ്വാസ് പള്ളിക്കര (ജോ.കൺ), ഗണേഷ് അരമങ്ങാനം (ട്രഷ). മനോജ് പള്ളിക്കര (ടൂർണമെന്റ് കോ- ഓർഡിനേറ്റർ). വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.
No comments