Breaking News

പരപ്പ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം റവന്യൂമന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് താലൂക്ക് പരപ്പ വില്ലേജ് ഓഫീസിൻ്റെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ നിർവഹിച്ചു.

കാഞ്ഞങ്ങാട് എം. എൽ.എ ഇ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. എം.പി രാജ് മോഹൻ ഉണ്ണിത്താൻ മുഖ്യാഥിതിയായി. ജില്ലാ കളക്ടർ സ്വാഗത് രൺവീർ ചന്ദ് ഭണ്ഡാരി ചടങ്ങിന് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാരായ ടി.കെ രവി, രാജു കട്ടക്കയം,ജില്ലാ പഞ്ചായത്തംഗം കെ.ശകുന്തള, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. ഭൂപേഷ്, മറ്റ് ജനപ്രതിനിധികളായ പി.ദാമോദരൻ, പി വി ചന്ദ്രൻ, സി എച്ച് അബ്ദുൾ നാസർ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു. സബ് കളക്ടർ മേഘശ്രീ നന്ദി പറഞ്ഞു.

No comments