ഉത്തര മലബാറിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ വെള്ളരിക്കുണ്ട് മാവുള്ളാൽ തിരുനാളിന് കൊടിയേറി
വെള്ളരിക്കുണ്ട്: ഉത്തര മലബാറിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ മാവുള്ളാൽ വി.യൂദാ തദ്ദേവൂസിന്റെ തീർത്ഥാടന കേന്ദ്രത്തിൽ നവനാൾ തിരു കർമ്മങ്ങൾക്കും തിരുനാൾ ആഘോഷങ്ങൾക്കും തുടക്കമായി. നവംബർ 19 മുതൽ 28 വരെയാണ് തിരുനാൾ ആഘോഷം.
തിരുനാൾ മഹോത്സവത്തിന് തുടക്കം കുറിച്ച് വെള്ളരിക്കുണ്ട് ഫെറോന വികാരി ഫാദർ ജോൺസൻ അന്ത്യാങ്കുളം കൊടിയേറ്റ് നടത്തി. വൈകിട്ട് ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട് വി.കുർബാനക്ക് കാർമികത്വം വഹിക്കും.
സമാപന ദിവസമായ 28ന് തലശേരി അതിരൂപത വികാരി ജനറൽ വെരി.റവ.മോൺ. അലക്സ് താരാമംഗലം തിരുകർമ്മങ്ങൾക്ക് കാർമ്മികത്വം വഹിക്കും
No comments