Breaking News

പ്രതിഷേധം ഫലം കണ്ടു ; മലയോരഹൈവേ പൂർത്തീകരണത്തിലേക്ക് ചെറുപുഴ കോളിച്ചാൽ റീച്ചിലെ വനത്തിലെ മരങ്ങൾ മുറിച്ചു തുടങ്ങി


ചുള്ളി :മലയോര ജനതക്ക് ഏറെ ഗുണം കിട്ടുന്ന മലയോര ഹൈവേ നിർമാണത്തിലെ തടസങ്ങൾ നീങ്ങുന്നു. ചെറുപുഴ കോളിച്ചാൽ റീച്ചിലെ വനത്തിലെ മരങ്ങൾ മുറിച്ചു തുടങ്ങി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ന്റെ നേതൃത്വത്തിൽ   സത്യാഗ്രഹ സമരമടക്കo പ്രതിഷേധങ്ങൾ നടത്തിയിരുന്നു.മാലോം ടൗണിൽ കോൺഗ്രസ്‌ നടത്തിയ 12മണിക്കൂർ സത്യാഗ്രഹം വലിയ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.കോൺഗ്രസ്‌ ന്റെ നേതൃത്വത്തിൽ ഡി എഫ്  ഒ ഓഫീസ് പടിക്കൽ ധർണയും നടത്തിയിരുന്നു..മലയോര ഹൈവേയിലെ വന ഭൂമിയിലെ മരങ്ങൾ മുറിച്ചു തുടങ്ങിയത് കോൺഗ്രസ്‌ നടത്തിയ സമരങ്ങളുടെ വിജയവും അതിനോടൊപ്പം മലയോര ജനതക്ക് പ്രതീക്ഷ നൽകുന്നതുമാണെന്ന് ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റും  കർഷക കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റമായ രാജു കട്ടക്കയം പറഞ്ഞു. പണി പൂർത്തിയാക്കുന്നത്തോടെ മലയോരത്തിന് വികസന കുതിപ്പേകും എന്ന പ്രതീക്ഷയിലാണ് മലയോര ജനത.

No comments