Breaking News

കാസർഗോഡ് ഉപ്പളയിൽ റാഗിങ്ങ്, സീനിയർ വിദ്യാർഥികൾ ചേർന്ന് പ്ലസ് വൺ വിദ്യാർത്ഥിയുടെ മുടി മുറിച്ചു ; ദൃശ്യങ്ങൾ പുറത്ത്


കാസര്‍കോട്: റാഗിങ്ങിന്റെ പേരില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചു. കാസര്‍കോട് ഉപ്പള ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി അര്‍മാനാണ് ക്രൂരമായ റാഗിങ്ങിനിരയായത്. ഒരുസംഘം സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരതക്കിരയായത്.

പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് റാഗിങ്ങിന് നേതൃത്വം നല്‍കിയതെന്നാണ് സൂചന. ബുധനാഴ്ചയാണ് സംഭവമുണ്ടായത്.  റാഗിങ് ദൃശ്യങ്ങള്‍ പുറത്തുവന്നു. വിദ്യാര്‍ഥിയും രക്ഷിതാവും ഇതേവരെ ഇതില്‍ പരാതിപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെപ്പറ്റി പരാതി ലഭിച്ചിട്ടില്ലെന്ന് മഞ്ചേശ്വരം പൊലിസ് അധികൃതരും സൂചിപ്പിച്ചു.

No comments