Breaking News

ഓടുന്ന വണ്ടിക്ക് നേരെ പട്ടാപ്പകൽ പറമ്പയിൽ വച്ച് പന്നിയുടെ അക്രമം കാട്ടുപന്നി കുത്തി വെള്ളരിക്കുണ്ട് പവിഴം ഫൈനാൻസ് ഉടമയുടെ കാറ് തകർന്നു

വെള്ളരിക്കുണ്ട്: (www.malayoramflash.com) മലയോരത്ത് കാട്ടുപന്നിയുടെ അക്രമം പട്ടാപ്പകലും തുടരുകയാണ്. ചിറ്റാരിക്കാലിൽ നിന്നും കാറ്റാൻകവല വഴി വെള്ളരിക്കുണ്ടിലേക്ക് വരുന്ന വഴിയിൽ പറമ്പയിൽ വച്ച് പവിഴം ഫൈനാൻസ് ഉടമ സജി ഓടിച്ചിരുന്ന കാറിന് നേരെ കാട്ടുപന്നിയുടെ അക്രമം ഉണ്ടായത്. സജിയുടെ മകനും ഈ സമയം കാറിനുള്ളിൽ ഉണ്ടായിരുന്നു. പുറത്ത് ഇറങ്ങാത്തതിനാൽ ഭാഗ്യത്തിന് ഇവർ പരിക്കേൽക്കാതെ രക്ഷപെട്ടു, എന്നാൽ കാറിൻ്റെ ഒരു ഭാഗം പൂർണ്ണമായും തകർന്നു. വേഗത കുറച്ച് ഓടിച്ചിരുന്നതിനാൽ പന്നി കുത്തിയപ്പോൾ കാറിൻ്റെ നിയന്ത്രണം നഷ്ടപ്പെടാതെ രക്ഷപെടുകയായിരുന്നുവെന്ന് സജി മലയോരം ഫ്ലാഷിനോട് പറഞ്ഞു.

No comments