Breaking News

സുരീലി ഹിന്ദി സ്കൂൾ വിദ്യാർഥികൾക്കായുള്ള ഹിന്ദിഭാഷാ പഠനപരിപോഷണ പരിപാടിയുടെ ഉപജില്ലാതല പരിശീലന ശിൽപശാല നർക്കിലക്കാട് കോട്ടമല സ്കൂളിൽ തുടങ്ങി


നർക്കിലക്കാട്: സുരീലി ഹിന്ദി സ്കൂൾ വിദ്യാർഥികൾക്കായുള്ള ഹിന്ദി ഭാഷാ പഠന പരിപോഷണ പരിപാടിയുടെ ഉപജില്ലാതല പരിശീലന ശിൽപശാല കോട്ടമല എം ജി യു പി സ്കൂളിൽ പുരോഗമിക്കുന്നു. പരിപാടിയുടെ ഉദ്ഘാടനം വെസ്റ്റ് എളേരി പഞ്ചായത്ത് അംഗം സിപി സുരേശൻ നിർവഹിച്ചു. ചടങ്ങിൽ ചിറ്റാരിക്കാൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉഷാകുമാരി വിശിഷ്ടാതിഥിയായി. ചിറ്റാരിക്കാൽ ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി ആർ സി കോഡിനേറ്റർ മാരായ സുജി ഇ.ടി സ്വാഗതവും ജിന്റു ജോസ് നന്ദിയും അർപ്പിച്ചു.പരിശീലനത്തിന്റെ റിസോഴ്സ് പേഴ്സൺ ആദർശ ഹിന്ദി പഠന പരിപോഷണ പരിപാടിയെപ്പറ്റി വിശദീകരിച്ചു. നവംബർ 26 27 തീയതികളിലാണ് പരിശീലനപരിപാടി നടക്കുന്നത്.

No comments