'മലയോര മേഖലയെ ബന്ധിപ്പിച്ചുള്ള അന്തർസംസ്ഥാന മംഗലാപുരം ബസുകൾ പുനരാരംഭിക്കുക': സി.പി.എം എളേരി ഏരിയാ കമ്മറ്റി, വെള്ളരിക്കുണ്ട് പ്രസ്ഫോറം,വ്യാപാരി വ്യവസായി ഏകോപനസമിതി, മലയോര മേഖല പാസഞ്ചേഴ്സ് അസോസിയേഷൻ സംയുക്തമായി വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി
വെള്ളരിക്കുണ്ട്: കാസറഗോഡ്, പയ്യന്നൂർ, തലശ്ശേരി ഡിപ്പോകളിൽ നിന്ന് മലയോര മേഖലയെ ബന്ധിപ്പിച്ചുകൊണ്ടുള്ള അന്തർ സംസ്ഥാന മംഗലാപുരം സർവീസുകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം എളേരി ഏരിയ കമ്മിറ്റി, വെള്ളരിക്കുണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി, വെള്ളരിക്കുണ്ട് പ്രസ്സ് ഫോറം, മലയോര മേഖല പാസ്സഞ്ചർസ് അസോസിയേഷൻ എന്നിവർ
ഗതാഗത വകുപ്പ് മന്ത്രിക്കും, കെ.എസ്.ആർ.ടി.സി എം.ഡിക്കും ഇമെയിൽ സന്ദേശം അയച്ചു. സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി സോണുകളിൽ ഏറ്റവും മികച്ച പ്രവർത്തനത്തിലൂടെ വരുമാനം നേടുന്ന കാസർഗോഡ് ജില്ലയിലെ കാസറഗോഡ്, കാഞ്ഞങ്ങാട് ഡിപ്പോകൾ എല്ലാ മാസങ്ങളിലും മികച്ച വരുമാനം കൈവരിക്കുന്നുണ്ട്. മുൻപ് അനുമതി ലഭിച്ചിട്ടുള്ള എല്ലാ ഇന്റർസ്റ്റേറ്റ് മംഗലാപുരം സർവീസുകളും കാസറഗോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂർ, തലശ്ശേരി ഡിപ്പോകളിൽ വേണ്ടത്ര ബസുകളും, ജീവനക്കാരെയും അനുവദിച്ച് പൂർണമായും ഓടിക്കുവാൻ വേണ്ട നടപടികൾ ഉണ്ടാകണം. കാസറഗോഡ്, കണ്ണൂർ, വയനാട്, ജില്ലകളിലെ മലയോര മേഖലകളെ ബന്ധപ്പെടുത്തി കൂടുതൽ കെ എസ് ആർ ടി സി സർവീസുകൾ ആരംഭിക്കുവാനുള്ള നടപടികൾ ഉണ്ടാകണം. കാസർഗോഡ് ജില്ലയിലെ ജനങ്ങൾ കൂടുതലും കെ എസ് ആർ ടി സി ബസുകളിൽ യാത്ര ചെയ്യുന്നത് മൂലമാണ് ഇത്രയും വരുമാനം ലഭിക്കുന്നത് എന്നുള്ള യാഥാർദ്ധ്യം അധികാരികൾ ഉൾക്കൊള്ളണം.സാധാരണക്കാരായ ജനങ്ങളുടെ യാത്രാസൗകര്യം പരമാവധി പരിഹരിച്ചു കഴിഞ്ഞാൽ ഉടനെ അന്താരാഷ്ട്ര നിലവാരമുള്ള ബേക്കൽഫോർട്ട് പോലുള്ള ടൂറിസ്റ്റ് മേഖലകളെ കോർത്തിണക്കി കെ.എസ്.ആർ.ടി.സി ടൂറിസ്റ്റ് സർവിസുകൾ ഈ ജില്ലയിൽ അനുവദിക്കണമെന്നുള്ള കാര്യങ്ങളും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
No comments