Breaking News

പ്രധാനമന്ത്രി ഉജ്വൽ യോജന: കോളിച്ചാലിൽ സൗജന്യ പാചകവാതക കണക്ഷൻ വിതരണം ചെയ്തു


കോളിച്ചാൽ : പ്രധാനമന്ത്രി ഉജ്വൽ യോജന പദ്ധതിയിൽ സൗജന്യ ഗ്യാസ് കണക്ഷൻ വിതരണം നടത്തി. പനത്തടി പഞ്ചായത്തിലെ മൂന്നാം ഘട്ട വിതരണോത്ഘാടനം കോളിച്ചാൽ പിലാക്കണ്ടി ഏജൻസിയുടെ നേതൃത്വത്തിൽ കോളിച്ചാൽ ലയൺ ക്ലബ്ബിൽ വെച്ച് നടത്തി. പദ്ധതിയുടെ വിതരണോത്ഘാടനം 15-ാം വാർഡ് മെമ്പർ കെ.കെ.വേണുഗോപാൽ നിർവ്വഹിച്ചു. പ്രൊപ്രൈറ്റർ അശോകൻ പിലാക്കണ്ടി. അദ്ധ്യക്ഷത വഹിച്ചു. ആർ. സൂര്യനാരായണഭട്ട് (എം.ജെ.എഫ്), കേരള വനവാസി വികാസ കേന്ദ്രം സംഘടന സെക്രട്ടറി ഷിബു പാണത്തൂർ, ഒ.സി. ശ്രീകുമാർ, അനിൽ, വെങ്കട്ടരമണഭട്ട് (കുണ്ടംകുഴി ഗ്യാസ് ഏജൻസി ), ദീപ.എ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. വർക്കി  മെക്കാനിക്ക് ഗുണഭോക്താക്കൾക്ക് ക്ലാസെടുത്തു.

No comments