Breaking News

വിവിധതരം വാഹനങ്ങളുടെ മിനിയേച്ചർ രൂപങ്ങൾ നിർമ്മിച്ച് ഒറിജിനലിനെ വെല്ലുന്ന കരവിരുതുമായി ബിരിക്കുളത്തെ കുട്ടി സഹോദരന്മാർ


 ബിരിക്കുളം: കോവിഡ് കാലം വീടൊരു വിദ്യാലയമായി മാറിയപ്പോൾ വിരൽത്തുമ്പിൽ ജെസിബി ഉൾപ്പെടെ വിവിധ വാഹനങ്ങുടെ നയന മനോഹരമായ മാതൃകൾ തീർത്ത് ബിരിക്കുളം എ യു പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ അനന്തുവും സഹോദരൻ ആറാം ക്ലാസിലെ ആദിത്യനും ശ്രദ്ധേയരാകുന്നു. ജെ സി ബി ,കെ സ് ആർ ടി സി ബസ്, പോലീസ് ജീപ്പ് ,പ്രൈവറ്റ് ബസ്, ടിപ്പർ എന്നിങ്ങനെ പോകുന്നു ഈ കൊച്ചു മിടുക്കരുടെ കരവിരുതുകൾ. ഇവരുടെ ഈ കഴിവ് തിരിച്ചറിഞ്ഞ പിതാവ് ഗോപകുമാർ പൂർണ്ണമായി പിന്തുണ നൽകി വരുന്നു. ഈ മിടുക്കൻമാരുടെ കലാസൃഷ്ടികൾ പുറം ലോകമറിഞ്ഞപ്പോൾ സന്നദ്ധ സംഘടനകളും, എന്തിനേറെ എസ് ഐ ഉൾപ്പെടെയുള്ള പോലീസ് ജീവനക്കാരും ഇവരെ ആദരിച്ചു കഴിഞ്ഞു. പഴം വസ്തുക്കളും മറ്റും ഉപയോഗിച്ചാണ് ഈ കൊച്ചു മിടുക്കന്മാർ കമനീയ രൂപങ്ങൾ നിർമ്മിക്കുന്നത്








No comments