കർഷക സമര വിജയം : സിപിഐഎം രാജപുരം ലോക്കൽ കമ്മിറ്റി രാജപുരത്ത് ആഹ്ലാദ പ്രകടനം നടത്തി
രാജപുരം: കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഒരു വർഷമായി നടത്തി വന്ന സമരത്തിൻ്റെ ഫലമായി കേന്ദ്ര സർക്കാർ കർഷക ബില്ല് പിൻവലിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് സിപിഐ എം രാജപുരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജപുരത്ത് പ്രകടനവും, പൊതുയോഗവും സംഘടിപ്പിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി എം വി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ഒക്ലാവ് കൃഷ്ണൻ അധ്യക്ഷനായി. ഷാലു മാത്യു, കെ എ പ്രഭാകരൻ, കെ ജനാർദ്ദനൻ, ഇർഷാദ് കൊട്ടോടി, ഇ ആർ രാജേഷ് , വി എൽ പീറ്റർ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി എ കെ രാജേന്ദ്രൻ സ്വാഗതം പറഞ്ഞു.
No comments