Breaking News

ജില്ലയിലെ വിവിധ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ അദ്ധ്യാപക ഒഴിവുകൾ


 മൊഗ്രാൽപുത്തൂർ ജി.വി.എച്ച്.എസ്.എസിൽ എച്ച്.എസ്.ഇ വിഭാഗത്തിൽ മാത്തമാറ്റിക്സ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം നവംബർ 11ന് രാവിലെ 10 ന് സ്‌കൂൾ ഓഫീസിൽ.


 എച്ച്.എസ്.എ മലയാളം ഒഴിവ്


മൊഗ്രാൽപുത്തൂർ ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിൽ ഒഴിവുള്ള പാർട്ട് ടൈം എച്ച്.എസ്.എ മലയാളം തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും ബി.എഡുമാണ് അടിസ്ഥാന യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ നവംബർ 16ന് രാവിലെ  11 മണിക്ക് നടത്തുന്ന ഇന്റർവ്യൂവിൽ ഹാജരാകേണ്ടതാണ്. ഫോൺ: 04994 232969, 9809794930


 അധ്യാപക ഒഴിവ്


നായൻമാർമൂല ആലംപാടി ജി.എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സ്റ്റാറ്റിസ്റ്റിക്സ് സീനിയർ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. നിർദിഷ്ട യോഗ്യതയുള്ളവർക്കുള്ള കൂടിക്കാഴ്ച നവംബർ 12ന് രാവിലെ 11 മണിക്ക് സ്‌കൂളിൽ നടക്കും. ഫോൺ: 8921922058, 9072577257.



പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവ്


മലബാർ ദേവസ്വം ബോർഡിനു കീഴിൽ നെക്രാജെയിലെ പൈക്ക പൂമാണി കിന്നിമണി ക്ഷേത്രത്തിൽ  പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുണ്ട്.  ക്ഷേത്ര പരിസരവാസികളായ ഹിന്ദു മതം ആചരിക്കുന്നവർക്ക് അപേക്ഷിക്കാം. അപേക്ഷ മലബാർ ദേവസ്വം ബോർഡ്, കാസർകോട് ഡിവിഷന്റെ നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ നവംബർ 30ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. അപേക്ഷാ ഫോം മലബാർ ദേവസ്വം ബോർഡ് വെബ്‌സൈറ്റിൽ നിന്നും നീലേശ്വരം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ നിന്നും ലഭിക്കും.


No comments