Breaking News

ഗ്രാമപഞ്ചായത്തുകൾ കയർ പ്രോജക്ടുകൾ ഏറ്റെടുക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്


കയർ വികസന വകുപ്പിന്റെയും കണ്ണൂർ കയർ പ്രോജക്ട് ഓഫീസിന്റെയും നേതൃത്വത്തിൽ കാസർകോട് ജില്ലയിലെ തദ്ദേശ സ്ഥാപന പ്രതിനിധികൾക്കായി കാഞ്ഞങ്ങാട്ട് സംഘടിപ്പിച്ച കയർഭൂവസ്ത്ര പദ്ധതി അവലോകന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്ഥലമുള്ള ഗ്രാമപഞ്ചായത്തുകൾ കയർ പ്രോജക്ടുകൾ ഏറ്റെടുക്കാൻ മുന്നോട്ട് വരണമെന്ന് പ്രസിഡന്റ് പറഞ്ഞു.

കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൻ കെ.വി.സുജാത അധ്യക്ഷയായി. നഗരസഭാ കൗൺസിലർ കുസുമ ഹെഗ്ഡെ, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ വി.എം. അശോക് കുമാർ, ജില്ലാ പഞ്ചായത്ത് സീനിയർ സൂപ്രണ്ട് ആർ.എസ് ശ്രീജ എന്നിവർ സംസാരിച്ചു. കണ്ണൂർ കയർ പ്രോജക്ട് ഓഫീസർ എസ്.കെ. സുരേഷ് കുമാർ സ്വാഗതവും കയർ പ്രോജക്ട് ഓഫീസ് അസി.രജിസ്ട്രാർ പി. ശാലിനി നന്ദിയും പറഞ്ഞു.

തൊഴിലുറപ്പും കയർഭൂവസ്ത്ര സംയോജിത പദ്ധതിയും എന്ന വിഷയത്തിൽ മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം  കോ-ഓർഡിനേറ്റർ  കെ. പ്രദീപും കയർഭൂവസ്ത്രം വിധാനം-സാങ്കേതികവശങ്ങൾ എന്ന വിഷയത്തിൽ കയർഫെഡ് മാർക്കറ്റിങ്ങ് മാനേജർ ശ്രീവർധൻ നമ്പൂതിരിയും ക്ലാസെടുത്തു. കയർ ഉത്പന്നങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു.

No comments