കനകപ്പള്ളിയിലെ നിർധന കുടുംബത്തിന് വെള്ളരിക്കുണ്ട് ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകുന്ന സ്നേഹഭവനത്തിൻ്റെ പ്രവർത്തി ഉദ്ഘാടനം നടന്നു
കനകപ്പള്ളിയിലെ നിർധന കുടുംബത്തിന് വെള്ളരിക്കുണ്ട് ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകുന്ന സ്നേഹഭവനത്തിൻ്റെ പ്രവർത്തി ഉദ്ഘാടനം നടന്നു ലയൺസ് ക്ലബ്ബിൻ്റെ ഹോം ഫോർ ഹോംലെസ് പ്രൊജക്ടിൻ്റെ ഭാഗമായാണ് വെള്ളരിക്കുണ്ട് ലയൺസ് ക്ലബ്ബ് കനകപ്പള്ളിയിലെ രാജീവന് വീട് നിർമ്മിച്ച് നൽകുന്നത്.
മരപ്പണി ചെയ്ത് കുടുംബം പുലർത്തിയിരുന്ന രാജീവൻ ഇപ്പോൾ ശരീരം തളർന്ന് കിടപ്പിലാണ്, പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടു മറച്ച ചെറിയ കൂരയിൽ കഴിയുന്ന ഈ കുടുംബത്തിൻ്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുകയാണ് വെള്ളരിക്കുണ്ട് ലയൺസ് ക്ലബ്ബ് പ്രവർത്തകർ.
ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം തറക്കല്ലിട്ടു കൊണ്ട് പ്രവർത്തി ഉദ്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് മധുസൂതനൻ കൊടിയംകുണ്ട് അധ്യക്ഷനായി. നിർമ്മാണ കമ്മറ്റി ചെയർമാൻ അഡ്വ.സണ്ണി ജോർജ് മുത്തോലി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അബ്ദുൾ ഖാദർ, ലയൺസ് ക്ലബ്ബ് റീജിയണൽ ചെയർമാൻ സുരേഷ് ബാബു, ടോമിച്ചൻ കാഞ്ഞിരമറ്റം, സാബു കോനാട്ട്, മാത്യു ജോസഫ്, സജി സെബാസ്റ്റ്യൻ, സാബു കാഞ്ഞമല എന്നിവർ സംസാരിച്ചു. ലയൺസ് ക്ലബ് സെക്രട്ടറി ഒ.ജി ഇമ്മാനുവേൽ നന്ദി പറഞ്ഞു.
No comments