കേരള പ്രവാസി സംഘം ബളാൽ പഞ്ചായത്ത് തല കൺവെൻഷനും കുടുംബ സംഗമവും 2022 ജനുവരിയിൽ
ഇടത്തോട്: കേരള പ്രവാസി സംഘം ബളാൽ പഞ്ചായത്ത് തല കൺവെൻഷനും കുടുംബ സംഗമവും 2022 ജനുവരി അവസാനത്തെ ആഴ്ച എടത്തോട് വെച്ച് നടത്താൻ തീരുമാനിച്ചു. പ്രവാസി ക്ഷേമപദ്ധതികളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും ക്ളാസ്സുകൾ ജില്ലാ, സംസ്ഥാന നേതാക്കൾ നടത്തുന്നതാണ്. തീയതിയും സ്ഥലവും പിന്നീടറിയിക്കുന്നതാണ്. പ്രസ്തുത പരിപാടി വൻ വിജയമാക്കാൻ മുഴുവൻ പ്രവാസി സുഹൃത്തുക്കളും കുടുംബങ്ങളും മുന്നോട്ട് വരണമെന്ന് എളേരി ഏരിയ കമ്മിറ്റിക്ക് വേണ്ടി ദാമോദരൻ കൊടക്കൽ അഭ്യർത്ഥിച്ചു.
No comments