Breaking News

ഇരിയ ഗവ.ഹൈസ്കൂളിൽ സ്പെഷ്യൽ കെയർ സെന്റർ ഉദ്ഘാടനവും ഭിന്നശേഷി വാരാചരണ സമാപനവും നടത്തി


ഇരിയ : പനത്തടി, കള്ളാർ, കോടോം-ബേളൂർ ഗ്രാമപഞ്ചായത്തുകളിലെ  ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിചരണത്തിനും തെറാപ്പി സേവനങ്ങൾ, സ്പെഷൽ എഡ്യൂക്കേഷനുമായി ബി ആർ സി ഹോസ്ദുർഗിൻറെ നേതൃത്വത്തിൽ സ്പെഷ്യൽ കെയർ സെന്റർ പ്രവർത്തനം ഉദ്ഘാടനവും ഭിന്നശേഷി വാരാചരണം നടത്തി.ഇരുപതോളം ഭിന്നശേഷി കുട്ടികൾക്ക് തെറാപ്പി സേവനവും സ്പെഷ്യൽ എഡ്യൂക്കേഷനും പ്രത്യേക പരിചരണവും നൽകിവരുന്നു. സെന്ററിന്റെ ഔദ്യോഗികമായ ഉദ്ഘാടനം കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ദാമോദരൻ  നിർവഹിച്ചു. ചടങ്ങിൽ  ഇരിയ ഗവൺമെന്റ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ഷോളി എം സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. വിവിധ കലാപരിപാടികളിൽ മികവ് തെളിയിച്ച കുട്ടികൾക്ക് ഒടയഞ്ചാൽ റോട്ടറി ക്ലബ്ബിന്റെ വകയായി സമ്മാനങ്ങൾ വിതരണം ചെയ്തു, തുടർന്ന് കുട്ടികളുടെ കലാ പരിപാടികൾ അരങ്ങേറി. ചടങ്ങിൽ റോട്ടറി ക്ലബ് സെക്രട്ടറി സജി റ്റി റ്റി, പ്രസിഡണ്ട് റൊട്ടേറിയൻ മോഹനൻ നായർ, വൈസ് പ്രസിഡന്റ് തമ്പാൻ എം, അഡ്മിനിസ്ട്രേറ്റർ ഷാജി ഇ കെ, പിടിഎ പ്രസിഡണ്ട് സുനിത, ബി ആർ സി ട്രെയിനർമാരായ വിജയലക്ഷ്മി ടീച്ചർ,   രാജഗോപാലൻ സർ എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ ബി ആർ സി ഹോസ്ദുർഗ്  ബിപിഒ സുനിൽകുമാർ സ്വാഗതം പറയുകയും സ്പെഷ്യൽ എഡ്യൂക്കേറ്റർ ജസ്ന ഡൊമിനിക് നന്ദി പറയുകയും ചെയ്തു.

No comments