Breaking News

അബുദാബി ബിഗ് ടിക്കറ്റ്; മലയാളിക്ക് 20 കോടി


അബുദാബി: അബുദാബി ബിഗ് ടിക്കറ്റില് ഒന്നാം സമ്മാനമായ 20 കോടി മലയാളി സ്വന്തമാക്കി. അബുദാബി ബിഗ് ടിക്കറ്റിന്റെ 234-മത്തെ സീരീസ് നറുക്കെടുപ്പിലാണ് പ്രവാസി മലയാളി ഒന്നാം സമ്മാനമായ ഒരു കോടി ദിര്ഹം നേടിയത്.

അതായത് ഏകദേശം 20 കോടി ഇന്ത്യന് രൂപ. ഒമാനിലെ പ്രവാസി മലയാളിയായ രഞ്ജിത്ത് വേണുഗോപാലനാണ് ഇന്നലെ നടന്ന നറുക്കെടുപ്പിലെ ഭാഗ്യവാനായി തെരഞ്ഞെടുക്കപ്പെട്ടത്.

നവംബര് 27 ന് ഓണ്ലൈന് ആയാണ് രഞ്ജിത്ത് ടിക്കറ്റ് എടുത്ത്. റിയാല്‍ എസ്റ്റേറ്റ് കമ്ബനിയില് ജോലി ചെയ്യുന്ന രഞ്ജിത്ത് തന്റെ 5 സുഹൃത്തുക്കളുമായി ചേര്ന്നാണ് ടിക്കറ്റ് എടുത്തത്. നറുക്കെടുപ്പ് വേദിയില് വെച്ച്‌ സമ്മാനവിവരം അറിയിക്കാന് ബിഗ് ടിക്കറ്റ് പ്രതിനിധി രജ്ഞിത്തിനെ ഫോണ് വിളിച്ചിരുന്നു. ഒന്നാം സമ്മാനം നേടിയത് വിശ്വസിക്കാനാകുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം സന്തോഷം പങ്കുവെച്ചു.

രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്ഹം രണ്ട് കോടി ഇന്ത്യന് രൂപ നേടിയത് ഇന്ത്യക്കാരനായ നമ്ബൂരി മഠത്തില് അബ്ദുല് മജീദ് സിദ്ദിഖ് ആണ്. 153520 എന്ന ടിക്കറ്റ് നമ്ബരാണ് സമ്മാനാര്ഹമായത്. മൂന്നാം സമ്മാനമായ ഒരു ലക്ഷം ദിര്ഹം നേടിയത് ഫിലിപ്പീന്സ് സ്വദേശിയായ റാഷിയ നവില മുഹമ്മദ് ഈസയാണ്. 021681 എന്ന ടിക്കറ്റ് നമ്ബരാണ് സമ്മാനാര്ഹമായത്. 90,000 ദിര്ഹത്തിന്റെ നാലാം സമ്മാനം സ്വന്തമാക്കിയത് 254527 എന്ന ടിക്കറ്റ് നമ്ബരിനുടമയായ ഇന്ത്യക്കാരി പ്രിയങ്ക ആന്റോയാണ്.

ന്യൂസിലാന്ഡില് നിന്നുള്ള ഗ്രിഗറി സാങ് വാങ്ങിയ 166271 നമ്ബര് ടിക്കറ്റ് അഞ്ചാം സമ്മാനമായ 80,000 ദിര്ഹത്തിന് അര്ഹമായി.70,000 ദിര്ഹത്തിന്റെ ആറാം സമ്മാനം നേടിയത് ഇന്ത്യയില് നിന്നുള്ള ഹിഷാം കോവ്വപുറത്ത് മേനവില് ആണ്. ഇദ്ദേഹം വാങ്ങിയ 152329 എന്ന നമ്ബര് ടിക്കറ്റാണ് സമ്മാനാര്ഹമായത്. ഏഴാം സമ്മാനമായ 60,000 ദിര്ഹം സ്വന്തമാക്കിയത് ഇന്ത്യക്കാരനായ രജ്ഞിത്ത് കോശി വൈജ്യനാണ്. 047748 എന്ന ടിക്കറ്റ് നമ്ബരാണ് സമ്മാനത്തിന് അര്ഹമായത്.

പാകിസ്ഥാനില് നിന്നുള്ള സുനൈല് ജേക്കബ് ഹക്കീം ദിന് വാങ്ങിയ 030270 എന്ന നമ്ബരിലുള്ള ടിക്കറ്റ് എട്ടാം സമ്മാനമായ 50,000 ദിര്ഹം നേടി. ബിഗ് ടിക്കറ്റിന്റെ ഡ്രീം കാര് പ്രൊമോഷനില് വിജയിയായത് ഇന്ത്യക്കാരനായ ബാലസുബ്രഹ്മണ്യം ശങ്കരവടിവ് അനന്തപദ്മനാഭനാണ്. 010409 എന്ന ടിക്കറ്റ് നമ്ബരിലൂടെ റേഞ്ച് റോവര് കാറാണ് അദ്ദേഹം സ്വന്തമാക്കിയത്.

No comments