Breaking News

ചുമട്ടുതൊഴിൽ മേഖലയിൽ നിന്നും വിരമിക്കുന്ന സഹപ്രവർത്തകൻ കെ.വി ജോർജ്ജിന് വെള്ളരിക്കുണ്ട് സംയുക്ത ചുമട്ട് തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ ഊഷ്മള യാത്രയയപ്പ് നൽകി


വെള്ളരിക്കുണ്ട്: നീണ്ട 37 വർഷത്തെ ചുമട്ടുതൊഴിൽ മേഖലയിൽ നിന്നും ഡിസംബർ 31 ന് വിരമിക്കുന്ന കെ.വി ജോർജ്ജിന് വെള്ളരിക്കുണ്ട് സംയുക്ത ചുമട്ടുതൊഴിലാളി യൂണിയൻ യാത്രയയപ്പ് നൽകി. ക്ഷീരോൽപാദക സഹകരണ സംഘം ഹാളിൽ വച്ച് നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് അധ്യക്ഷത വഹിച്ചു. ഗിരീഷ് ടി.എൻ സ്വാഗതം പറഞ്ഞു. ചുമട്ട് തൊഴിലാളി യൂണിയൻ സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ചുമട്ട് തൊഴിലാളി ബോർഡ്, ഓട്ടോ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ, ടിമ്പർ വർക്കേഴ്സ് എന്നിവരും യാത്രയയപ്പ് സമ്മേളനത്തിൽ കെ.വി ജോർജിന് സ്നേഹോപഹാരം കൈമാറി. 

വാർഡ് മെമ്പർ വിനു കെ.ആർ, ബോർഡ് മെമ്പർ തങ്കച്ചൻ ടി.പി, സ്റ്റെനി, എൻ.എം രാജൻ, സണ്ണി മങ്കയം, സണ്ണി ചിറ്റാരിക്കാൽ, ഹരീന്ദ്രൻ, ഷിനോജ്, അരീക്കോടൻ ബഷീർ, ടോംസ്, രാജീവൻ, ബെന്നി, ഭാസ്ക്കരൻ, തോമസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കെ.വി ജോർജ്ജ് മറുപടി പ്രസംഗം നടത്തി. ജോസഫ് ചാക്കോ ചടങ്ങിന് നന്ദി പറഞ്ഞു. സ്നേഹവിരുന്നോടെ ചടങ്ങ് അവസാനിപ്പിച്ചു.

No comments