Breaking News

അതിദരിദ്രരെ കണ്ടെത്തൽ പ്രക്രിയയുടെ ഭാഗമായി കിനാനൂർകരിന്തളം പഞ്ചായത്തിൽ വാർഡ് തല സമിതിയംഗങ്ങൾക്ക് ഏകദിന പരിശിലനം നടത്തി


കരിന്തളം: അതി ദരിദ്രരെ കണ്ടെത്തൽ പ്രക്രിയയുടെ ഭാഗമായി വാർഡ് തല സമിതിയംഗങ്ങൾക്ക് കിനാനൂർ - കരിന്തളം പഞ്ചായത്തിൽ ഏകദിന പരിശിലനം നടത്തി. കോയിത്തട്ട കുടുംബശ്രീ ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.പി. ശാന്ത അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ മാരായ സി.എച്ച് അബ്ദുൾ നാസർ,

ഷൈജമ്മ ബെന്നി, അജിത് കുമാർ കെ.വി. എന്നിവർ സംസാരിച്ചു. കില കോ-ഓർഡിനേറ്റർ അജയൻ പനയാൽ കില ഫാക്കൽറ്റി കളായ, സി. രാജാ റാം, കെ.അനീഷ്, ഉഷ രാജു എന്നിവർ ക്ലാസ്സെടുത്തു. സെക്രട്ടരി എൻ. മനോജ് സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർ വൈസർ സുമ .പി.സി നന്ദിയും പറഞ്ഞു

No comments