കേരള യൂത്ത് ഫ്രണ്ട് കാസർകോട് ജില്ലാ കമ്മിറ്റിയുടെ യൂത്ത് വിഷൻ 2022 ന്റെ ലോഗോ പ്രകാശനം വെള്ളരിക്കുണ്ടിൽ വച്ച് നടന്നു
വെള്ളരിക്കുണ്ട്: കേരള യൂത്ത് ഫ്രണ്ട് കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന യൂത്ത് മിഷൻ 2022 ലോഗോ പ്രകാശനം വെള്ളരിക്കുണ്ടിൽ വെച്ച് നടന്നു ജില്ലാ പ്രസിഡണ്ട് ഷോബി ഫിലിപ്പ്ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള കോൺഗ്രസ് പാർട്ടി കാസർഗോഡ് ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ് ലോഗോ പ്രകാശനം നടത്തി. ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന പരിപാടികൾക്കാണ് കേരള യൂത്ത് ഫ്രണ്ട് യൂത്ത് വിഷൻ എന്ന പേരിൽ തുടക്കം കുറിച്ചത് യുവജനങ്ങളുടെ ഉന്നമനത്തിനായി ജോബ്സെൽ, സംരഭകത്വ സെമിനാറുകൾ, മോട്ടിവേഷൻ ക്ലാസുകൾ, സാമൂഹിക പ്രവർത്തനങ്ങൾ കലാകായിക മത്സരങ്ങൾ തുടങ്ങിയവ യൂത്ത് മിഷന്റെ ഭാഗമായി ഉണ്ടാവും. ജനുവരി ആദ്യവാരം ജില്ലാതല ഫുട്ബോൾ ടൂർണമെന്റ് നടത്തുവാനും ഡിസംബർ മാസത്തിൽ തന്നെ യുവാക്കൾ അഭിമുഖീകരിക്കുന്ന വലിയ പ്രശ്നമായ തൊഴിലില്ലായ്മയ്ക്ക് ഒരു പരിഹാരമായി സർക്കാർ, അർദ്ധസർക്കാർ, കേരളത്തിനകത്തും പുറത്തുമുള്ള സ്വകാര്യകമ്പനികൾ കമ്പനികൾ തുടങ്ങിയവയിലെ ജോലി സാധ്യതകളെപ്പറ്റി ഉള്ള വിവരങ്ങൾ കൈമാറാൻ ആയി ജോബ് സെൽ തുടങ്ങുവാനും യോഗത്തിൽ തീരുമാനിച്ചു. യുവത്വം ജയിക്കട്ടെ യുവത്വം നയിക്കട്ടെ മുദ്രാവാക്യവും യൂത്ത് മിഷന്റെ മുദ്രാവാക്യമായി തിരഞ്ഞെടുത്തു ചടങ്ങിൽ കേരള യൂത്ത് ഫ്രണ്ട് ജില്ല ജനറൽ സെക്രട്ടറി എബിൻ തോണ ക്കര സ്വാഗതം പറഞ്ഞു. പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം പ്രിൻസ് ജോസഫ്, കേരള യൂത്ത് ഫ്രണ്ട് ജില്ലാ സെക്രട്ടറിമാരായ ഷാജി പി കെ , മാത്യൂസ് ജെറ്റോ ജോസഫ് ജെറ്റോ ജില്ലാ ട്രഷറർ ജിൻസ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു
No comments