Breaking News

'എന്റെ പിറന്നാൾ സമ്മാനം എന്റെ ലൈബ്രറിക്ക്' പദ്ധതി വെള്ളരിക്കുണ്ട് സെൻ്റ്.ജൂഡ്സ് കോളേജിൽ തുടക്കമായി


വെള്ളരിക്കുണ്ട് : സെൻ്റ്. ജൂഡ്സ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥികൾ തങ്ങളുടെ ജന്മദിനത്തോടനുബന്ധിച്ച് ഒരു പുസ്തകം ലൈബ്രറിക്ക് നൽകുന്ന പദ്ധതി കോളേജ് മാനേജർ റവ ഡോ.ജോൺസൺ അന്ത്യാകുളം കുട്ടികളിൽ നിന്ന് സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. ഈ പരിപാടിയിലൂടെ യുവതലമുറയിൽ പുസ്തകത്തോടുള്ള ആഭിമുഖ്യം വളർത്താനാവുമെന്ന് കോളേജ് മാനേജർ പറഞ്ഞു. ഇടവക കോഡിനേറ്റർ  ജോസഫ് കുമ്മിണിയിൽ,  ഇടവക ട്രസ്റ്റീമാരായ  ജിമ്മി ഇടപ്പാടിയിൽ, ബെന്നി പ്ലാമൂട്ടിൽ, ജോസ് മണിയങ്ങാട്ട്, ബേബി തുരുത്തികിഴക്കേൽ എന്നിവരും കുട്ടികളിൽ നിന്ന് പുസ്തകം സ്വീകരിച്ചു. പ്രിൻസിപ്പൽ സി ഡോ മെർലിൻ ചടങ്ങിൽ സ്വാഗതവും വൈസ് പ്രിൻസിപ്പൽ ഫാ അഖിൽ മുക്കുഴി നന്ദിയും പറഞ്ഞു.

No comments