'വെള്ളരിക്കുണ്ട് ടൗണിലെ മലിനജലശേഖരം': മലയോരംഫ്ലാഷ് വാർത്തയ്ക്ക് പിന്നാലെ ആരോഗ്യ പ്രവർത്തകർ സ്ഥലം സന്ദർശിച്ച് മുൻകരുതൽ നടപടികൾ സ്വീകരിച്ചു
വെള്ളരിക്കുണ്ട്: (www.malayoramflash.com) വെള്ളരിക്കുണ്ട് നഗരമധ്യത്തിൽ സ്റ്റേറ്റ് ബാങ്കിന് മുൻവശത്തായി നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഓവുചാലിനുള്ളിൽ മലിനജലം കെട്ടിക്കിടന്ന് കൊതുകുകൾ മുട്ടയിട്ട് പെരുകി രോഗം വിളിച്ച് വരുത്തുമെന്ന മുന്നറിയിപ്പോടെ മലയോരം ഫ്ലാഷ് വാർത്ത കൊടുത്തിരുന്നു. വാർത്ത കണ്ടതിന് പിന്നാലെ വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ പൊതുജനാരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിക്കുകയും ജാഗ്രതാ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
കൊതുക് വളരാതിരിക്കാൻ തെംഫോസ് പ്രയോഗിച്ചിട്ടുണ്ടെന്നും അണു നശീകരണം നടത്തിയതായും വെള്ളരിക്കുണ്ട് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ മലയോരംഫ്ലാഷിനോട് പറഞ്ഞു.
എങ്കിലും ഇത് ശാശ്വതമായ പരിഹാരമല്ല. പൊതുമരാമത്ത് വിഭാഗം മുൻകൈ എടുത്ത് ഓവുചാലിലെ തടസം നീക്കി കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കി കളയാനുള്ള നടപടി സ്വീകരിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ ഇതൊരു സ്ഥിരം കൊതുകുവളർത്തൽ കേന്ദ്രമായി മാറാനുള്ള സാധ്യതയുണ്ട്.
No comments