Breaking News

ബളാലിൽ കോൺഗ്രസ്സ് സി.യു.സി യോഗങ്ങൾ പൂർത്തിയായി..സമ്പൂർണ്ണ പ്രഖ്യാപനം ഡി. സി. സി. പ്രസിഡന്റ് പി. കെ. ഫൈസൽ നടത്തി...


വെള്ളരിക്കുണ്ട് : കോൺഗ്രസ്സ് ഭരിക്കുന്ന ബളാൽ പഞ്ചായത്തിൽ കോൺഗ്രസ്സ് യൂണിറ്റ് (സി . യു. സി.) യോഗങ്ങൾ പൂർത്തിയായി..

ബളാൽ ഗ്രാമ പഞ്ചായത്തിൽ 17 ബൂത്ത്‌ കളിലായി 104  യൂണിറ്റ് കമ്മറ്റികളാണ്  നിലവിൽ വന്നത്.

ഞായറാഴ്ച വെള്ളരിക്കുണ്ടിൽ ഡി. സി. സി. പ്രസിഡന്റ് പി. കെ. ഫൈസൽ സി. യു. സി. സമ്പൂർണ പ്രഖ്യാപനംനടത്തി.സംസ്ഥാനത്ത്‌ തന്നെ ഒരു പഞ്ചായത്തിൽ ആദ്യമായിട്ടാണ് കെ. പി. സി. സി. നിശ്ചയിച്ച സമയത്തിനുള്ളിൽ ബളാൽ പഞ്ചായത്ത്‌ യോഗങ്ങൾപൂർത്തിയാക്കിയത്.

ചടങ്ങിൽ ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷതവഹിച്ചു..


 കെ. പി. സി. സി. ജനറൽ സെക്കട്ടറി ബാലകൃഷ്ണൻ പെരിയ.മുഖ്യ പ്രഭാഷണം നടത്തി.

ഐ. എൻ. ടി. യു. സി. ജില്ലാ പ്രസിഡന്റ്  പി. ജി. ദേവ്. ഡി. സി. ജനറൽ സെക്കട്ടറി മാരായ സെബാസ്റ്റ്യൻ പതാലി. ഹരീഷ്. പി. നായർ. എൻ. ഡി. വിൻസെന്റ്.മഹിളാ കോൺഗ്രസ് നേതാവ്  മീനാക്ഷി ബാലകൃഷ്ണൻ.ജില്ലാ പഞ്ചായത്ത്‌ അംഗം ജോമോൻ ജോസ്. ശ്രീജിത്ത്‌ മാടക്കൽ . മണ്ഡലം പ്രസിഡന്റ്എം . പി. ജോസഫ്. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ ഷോബി ജോസഫ്. സി. രേഖ. ബളാൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എം . രാധാമണി. എന്നിവർ പ്രസംഗിച്ചു...


 

പുതിയ സംഘടനാ സംവിധാനത്തിലൂടെ താഴെ തട്ടിൽ നിന്നും പാർട്ടിയെ ശക്തി പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കെ. പി. സി. സി. പ്രസിഡന്റ് കെ. സുധാകരൻ സി. യു. യോഗങ്ങൾ നടത്താൻ ഓരോ ജില്ലയിലെയും മണ്ഡലം പ്രസിഡണ്ടു മാർക്ക് നിർദ്ദേശം നൽകിയത്..


ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ പഞ്ചായത്തിലെയും ബൂത്തുകൾ കേന്ദ്രീകരിച്ചുകൊണ്ട് പുതിയ യൂണിറ്റ് കമ്മറ്റി കൾ രൂപവത്കരിക്കുകയും സ്ത്രീകൾക്കും യുവാക്കൾക്കും തുല്യ പ്രധാന്യം നൽകി പാർട്ടിയെ പുതിയ ഒരു തലത്തിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം..

No comments