Breaking News

അങ്കണവാടി വർക്കേഴ്സ് & ഹെൽപേഴ്‌സ് അസോസിയേഷൻ (CITU) പ്രൊജക്ട് സമ്മേളനം വെള്ളരിക്കുണ്ടിൽ: സംഘാടകസമിതി രൂപീകരിച്ചു

വെള്ളരിക്കുണ്ട്: ഡിസംബർ 11ന് വെള്ളരിക്കുണ്ട് കാസിനോ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന അങ്കണവാടി വർക്കേഴ്സ് & ഹെൽപേഴ്‌സ് അസോസിയേഷൻ (CITU) പ്രൊജക്ട് സമ്മേളനം വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു. യോഗം ബ്ലോക്ക്  പഞ്ചായത്ത്‌ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി വി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. രമണിരവി അധ്യക്ഷത വഹിച്ചു. എ ആർ രാജു, കെ വിനോദ്കുമാർ എന്നിവർ സംസാരിച്ചു. ഭാർഗവിതമ്പാൻ സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ

ചെയർമാൻ:പി വി ചന്ദ്രൻ

വൈസ്ചെയർമാൻ: രമണിരവി, കൺവീനർ:ഭാർഗവി തമ്പാൻ

No comments