Breaking News

സിഒഎ കാസര്‍ഗോഡ് ജില്ലാ സമ്മേളനം സമാപിച്ചു.ഹരീഷ് പി നായർ ജില്ലാ പ്രസിഡണ്ട്എം.ആര്‍ അജയൻ സെക്രട്ടറി


കാഞ്ഞങ്ങാട്: കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ 13-ാമത് കാസര്‍ഗോഡ് ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് സമാപിച്ചു. പുതിയ ഭാരവാഹികളായി ഹരീഷ് പി നായരെ പ്രസിഡണ്ടായും, എം.ആര്‍ അജയനെ സെക്രട്ടറിയായും, കെ.പ്രദീപ് കുമാറിനെ ട്രഷറായും തെരഞ്ഞെടുത്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രദേശിക ചാനലുകളുടെ ഡാറ്റ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആലാമിപ്പള്ളി രാജ് റസിഡന്‍സിയിലെ ബക്കാര്‍ രാജേഷ് നഗറില്‍ രാവിലെ ജില്ലാ പ്രസിഡണ്ട് എം.മനോജ് കുമാര്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. ജില്ലയിലെ മൂന്ന് മേഖലകളില്‍ നിന്നായി 136 പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനം സി.ഒ.എ സംസ്ഥാന പ്രസിഡണ്ട് അബൂബക്കര്‍ സിദ്ദിഖ് സമ്മേളനം ഉദ്ഘാടനം ചെയ്തു.സിഒഎ ജില്ലാ പ്രസിഡണ്ട് എം.മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം.ലോഹിതാക്ഷന്‍ സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം വി.വി മനോജ് കുമാര്‍ അനുശോചന പ്രമേയവും, ജില്ലാ സെക്രട്ടറി എം.ആര്‍ അജയന്‍ ജില്ലാ റിപ്പോര്‍ട്ടും, ജില്ലാ ട്രഷറര്‍ സദാശിവ കിണി സാമ്പത്തിക റിപ്പോര്‍ട്ടും, ഓഡിറ്റര്‍ ശ്രീനാരായണന്‍ ഓഡിറ്റ് റിപ്പോര്‍ട്ടും, കെസിസിഎല്‍ എംഡി പി.വി സുരേഷ് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സിഒഎ സംസ്ഥാന സെക്രട്ടറിമാരായ കെ.സജീവ് കുമാര്‍, നിസാര്‍ ടി.എ, കെസിസിഎല്‍ ഡയറക്ടര്‍ അനില്‍ മംഗലത്ത്, സിഒഎ സംസ്ഥാന കമ്മിറ്റിയംഗവും കെസിബിഎല്‍ ഡയറക്ടറുമായ ഷുക്കൂര്‍ കോളിക്കര, സിഒഎ സംസ്ഥാന കമ്മിറ്റി അംഗം സതീഷ് കെ പാക്കം, സിസിഎന്‍ ചെയര്‍മാന്‍ കെ.പ്രദീപ് കുമാര്‍, എംഡി ടി.വി മോഹനന്‍, സിഒഎ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് വി. ജയകൃഷ്ണന്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രദേശിക ചാനലുകളുടെ ഡാറ്റ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു

No comments