Breaking News

കല്ല്യോട്ടെ ഇരട്ടക്കൊലപാതകം: രാഷ്ട്രീയ പാര്‍ട്ടികൾക്കെതിരെ കടുത്ത വിമർശനവുമായി സിബിഐ


പെരിയ : കല്ല്യോട്ടെ ഇരട്ടക്കൊലപാതകത്തിന് വഴിയൊരുക്കിയ രാഷ്ട്രീയ വിദ്വേഷത്തിന് തുടക്കമിട്ടത് മുന്നാട് പീപ്പിള്‍സ് കോളജിലെ എസ്എഫ്ഐ-കെഎസ്‌യു സംഘട്ടനമാണെന്ന് സിബിഐ. വിദ്യാര്‍ഥികള്‍ക്കിടയിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കള്‍ ശ്രമിക്കാതിരുന്നതാണ് പ്രശ്നം വളര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിന്റെയും കൃപേഷിന്റെയും കൊലപാതകത്തിനു വഴിയൊരുക്കിയതെന്നുമാണ് കേസിലെ കുറ്റപത്രത്തില്‍ സിബിഐ പറയുന്നത്. രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്ന ആത്മാര്‍ഥമായ ആഗ്രഹം കേരളത്തിലെ മൂന്ന് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇല്ലെന്ന കടുത്ത വിമര്‍ശനവും സിബിഐ ഉന്നയിക്കുന്നു.'നിരപരാധികളെ കശാപ്പു ചെയ്യുന്നത് മറച്ചുപിടിക്കാന്‍ തക്ക വലിപ്പമുള്ള ഒരു കൊടിയും ഇല്ലെ'ന്ന ഉദ്ധരണിയോടെ ആരംഭിക്കുന്ന കുറ്റപത്രം, കേരളത്തിലെ സിപിഎം, കോണ്‍ഗ്രസ്, ബിജെപി പാര്‍ട്ടികളെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നു. രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കും എന്നത് നേതാക്കളുടെ അധരവ്യായാമം മാത്രമാണെന്നും കുറ്റപത്രത്തിലൂടെ സിബിഐ കുറ്റപ്പടുത്തുന്നു.

No comments