Breaking News

നവജാത ശിശുവിൻറെ മൃതദേഹം കണ്ടെത്തിയ സംഭവം; അമ്മയും കാമുകനും പൊലീസ് കസ്റ്റഡിയിൽ


തൃശൂരില്‍ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിനെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. കുഞ്ഞിന്റെ അമ്മയും കാമുകനുമടക്കം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അവിവാഹിതയായ യുവതി ഗര്‍ഭിണിയായതും പ്രസവിച്ചതും വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. തൃശൂര്‍ സ്വദേശിയായ ഇമ്മാനുവല്‍ വരിയം സ്വദേശി മേഘ, ഇവരുടെ സുഹൃത്തിനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇമ്മാനുവലും സുഹൃത്തും പ്രദേശ് ബൈക്കില്‍ പോകുന്നത് കണ്ടെത്തിയത്. ശനിയാഴ്ച്ചയാണ് മേഘ കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞ് കരയാതിരിക്കാന്‍ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് മേഘ പൊലീസിന് മൊഴി നല്‍കി. ഒരു ദിവസം മൃതദേഹം കട്ടിലിനടിയില്‍ സൂക്ഷിച്ച. അടുത്ത ദിവസമാണ് കുഞ്ഞിനെ ഇമ്മാനുവേലിന്റെ കയ്യില്‍ ഏല്‍പ്പിക്കുകയും ഇയാളും സുഹൃത്തും ചേര്‍ന്ന് മൃതദേഹം കനാലില്‍ ഒഴുക്കിയതും. മൂന്ന് ദിവസം മാത്രമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു.ഇന്നലെയാണ് തൃശൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. പൂങ്കുന്നം എംഎല്‍എ റോഡില്‍ പാറമേക്കാവ് ശാന്തിഘട്ടിന് സമീപമുള്ള കുറ്റൂര്‍ ചിറയുടെ തടയണക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സഞ്ചിയിലാക്കിയ നിലയില്‍ ഉപേക്ഷിച്ച നിലയിലായിിരുന്നു മൃതദേഹം കണ്ടെത്തിയത്. തൃശ്ശൂര്‍ വെസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.


No comments