വൈറ്റിലയിൽ ശബരിമല തീർത്ഥാടകരുടെ ട്രാവലർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം; നാലുപേർക്ക് ഗുരുതര പരിക്ക്
എറണാകുളം: വൈറ്റിലയില്‍ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ച് അപകടം. തീർത്ഥാടകർ സഞ്ചരിച്ച ട്രാവലർ ലോറിക്ക് പിന്നില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം.ആന്ധ്രയിൽനിന്നെത്തിയ ശബരിമല തീർത്ഥാടകരുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തില്‍ 12 പേർക്ക് പരിക്കേറ്റു. ഡ്രൈവർ ഉൾപ്പെടെ നാലു പേരുടെ നില ഗുരുതരമാണ്. നിലവില്‍ ഇവർ മെഡിക്കൽ സെന്റർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകട സമയത്ത് 16 തീർത്ഥാടകരാണ് വാഹനത്തിലുണ്ടായിരുന്നത്. ഫയർ ഫോഴ്സിന്റെ നേതൃത്വത്തില്‍ വാഹനം പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ വാഹനത്തില്‍ നിന്ന് പുറത്തെടു
No comments